Chapter Title : കുറ്റബോധം 15 [Ajeesh]
പരസ്പരം മിണ്ടാതെ ഗാഢമായ ഒരു മൗനത്തിലൂടെ എന്തെല്ലാമോ സംസാരിച്ചുകൊണ്ട് അവർ നിന്നു... പതിയെ ആടിയുലയുന്ന മരങ്ങളുടെയും ചെറു കാറ്റ് അവരുടെ പ്രണയത്തിന്റെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയായി
" വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് "
സോഫി അവന്റെ കാതിൽ പതിയെ പറഞ്ഞു...
അവൻ അവളെ വിട്ട് മാറി...
" ഹമ്മമ്മം "
അവൾ തിരിഞ്ഞു നടന്നു... പിന്നീട് ഒരു തിരിഞ്ഞുനോട്ടം പോലും ഉണ്ടായില്ല... വേഗം അകത്തേക്ക് കയറിപ്പോയി...
സജീഷ് വീണ്ടും ആകാശ സാഗരത്തിലെ താരകമീനുകളെ നോക്കി ഉദാസീനനായി നിന്നു.
നിശ്ചലനായി... അവൻ അവരോട് പലതും സംസാരിക്കുന്നുണ്ടായിരുന്നു
സോഫി അകത്തേക്ക് കയറി ആദ്യമേ രേഷ്മ ഇരുന്നിരുന്ന മുറിയുടെ അടുത്തേക്ക് നടന്നു...
ഇപ്പോൾ രണ്ടോ മൂന്നോ പേരെ അവളുടെ അടുത്ത് ഉള്ളു... അവർ പലതും പറയുന്നുണ്ട് അവളോട്...
" രേഷ്മയുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ വിയർപ്പ് അവളുടെ മാറിന്റെ വിടവിലൂടെ ഊഴ്ന്ന് ഇറങ്ങി "
" മതി ...
ഇങ്ങനെ ഇരുന്നാൽ മതിയോ ഭക്ഷണം ഒക്കെ കഴിക്കേണ്ടെ... "
സോഫി അവരുടെ ഇടയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു...
രേഷ്മ വലിയ പ്രതീക്ഷയോടെ സോഫിയെ നോക്കി...
ആ നിമിഷത്തിൽ വിശപ്പിനെക്കാൾ വലുതായി അവൾക്ക് ഒന്നും ഇല്ലായിരുന്നു...
എങ്കിലും ചാടി എണീറ്റ് ഓടാതിരിക്കാനും ആക്രാന്തം കാണിക്കുന്ന പോലെ ഉള്ള ചേഷ്ടകൾ മുഖത്ത് വരാതിരിക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു...
സോഫി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു...
" കുറച്ച് നേരം കൂടി ഞങ്ങൾ മണവാട്ടികുട്ടിയെയെ ഒന്ന് കണ്ടോട്ടെ... "
രേഷ്മയെ എണീപ്പിച്ചു കൊണ്ടുപോകുന്നതിൽ ഉള്ള നീരസം പ്രകടമാക്കും വിധം വളരെ ചെറിയ ദേഷ്യത്തോടെയും അൽപ്പം
💬 Comments
View all comments