0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 672
പുച്ഛത്തോടെയും ഒരു സ്ത്രീ അഭിപ്രായം പറഞ്ഞു... " അയ്യോ ചേച്ചി... ഞാൻ ഒരു കാര്യം പറയാൻ മറന്നു... " ചേച്ചിയുടെ കേട്ട്യോൻ ഉമ്മറത്ത് കുടിച്ചു ലക്ക് കേട്ട് ഇപ്പൊ വീഴും എന്ന മട്ടിൽ ഇരിപ്പുണ്ട്... " ചേച്ചിയോട് ഒന്നങ്ങോട്ട് ചെല്ലാൻ സജീഷ് എന്നോട് പറയാൻ പറഞ്ഞിരുന്നു..." " വാള് എങ്ങാനും വച്ചാൽ.... ഇതൊരു കല്യാണ വാടാണ് .... ചേച്ചി തന്നെ കോരേണ്ടി വരും... " ആ സ്ത്രീയുടെ മുഖം വിളറി വെളുത്തു... അടുത്തിരിക്കുന്നവർ അടക്കി ചിരിച്ചുകൊണ്ട് അവരേ കളിയാക്കാൻ തുടങ്ങി... " ഓഹ് മണി 9 ആവാറായീല്ലേ... " വർത്താനം പറഞ്ഞു നേരം പോയത് അറിഞ്ഞില്ല... വേഗം കുടുംബത്ത് കേറാൻ നോക്കട്ടെ... " ആ സ്ത്രീ സോഫിയെ രൂക്ഷമായി നോക്കി... എന്നിട്ട് കൂടെ ഇരുന്നിരുന്ന മറ്റു പെണ്ണുകളോടായി പറഞ്ഞു... " ഇനിയും നിന്നാ ഇരുട്ടാവേ... അതാട്ടോ... " " അതെയാതെ... " സോഫി രേഷ്മയെയും കൊണ്ട് തിരിഞ്ഞു നടക്കുന്നതിന് ഇടക്ക് അവർ കേൾക്കാൻ പാകത്തിന് പറഞ്ഞു... പറഞ്ഞത് സോഫി ആണെങ്കിലും അതിലെ സംതൃപ്തി മുഴുവനും രേഷ്മക്ക് ആയിരുന്നു... അതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ ഉള്ള സാവകാശം കിട്ടാത്തതിൽ ഉള്ള പ്രയാസം മാത്രമായിരുന്നു അവൾക്ക്... രേഷ്മയെ വീട്ടിലെ അകത്തളത്തിൽ കൊണ്ട് ഇരുത്തി സോഫി ചോറും കറികളും വിളമ്പി... പാർട്ടി കഴിഞ്ഞത്തിന്റെ ബാക്കിപത്രം പോലെ ചിക്കനും ബീഫും എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു... രേഷ്മ സോഫിയെ ഒരു മാലാഖയെ കണ്ട പോലെ നോക്കി... ഒരു ചിറകിന്റെ കുറവേ ഉള്ളു... " തട്ടിക്കോ " ചുറ്റും ഒന്ന് കണ്ണോടിച്ച്‌ അവളെ നോക്കി ഒരു

💬 Comments

View all comments