0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 673
കണ്ണ് കണ്ണടച്ച് ഒരു പ്രത്യേക സ്റ്റൈലിൽ സോഫി പറഞ്ഞു... " രേഷ്മ നല്ല പോലെ ഭക്ഷണം കഴിച്ചു... " രുചി ആസ്വദിക്കാൻ ഉള്ള സാവകാശം എല്ലാം അവൾക്ക് നഷ്ടപ്പെട്ടിരുന്നു... പലപ്പോഴും ചവച്ച്‌ ഇറക്കാൻ പോലും അവൾ മെനക്കെട്ടില്ല... " പതുക്കെ കഴിച്ചാ മതി.. " അല്ലേൽ വീണ്ടും അടുത്ത ചടങ്ങുകൾ തുടങ്ങും... " സോഫി മുന്നറിയിപ്പ് കൊടുത്തു... രേഷ്മയുടെ മുഖത്ത് വീണ്ടും നിസ്സഹായത തെളിഞ്ഞു... " ഇതിന് ഒരു അന്ത്യം ഇല്ലേ ഭഗവാനെ... " അവളുടെ ബലൂൺ പൊട്ടിയ പോലുള്ള മുഖം കണ്ടപ്പോ അവൾക്ക് ചിരി വന്നു... " ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ മോളെ... " രേഷ്മ അവളുടെ കയ്യിൽ കളിയായി അടിച്ചു...
" പോ ചേച്ചി... " സോഫി തന്റെ സ്വപ്ന ദേവനെ സ്വന്തമാക്കിയ പെണ്ണിനെ കുശുമ്പോടെ നോക്കി... ഒരു വ്യാഴവട്ടക്കാലത്തിന് മുൻപ് തന്റെ ഉറക്കം പോലും അപഹരിച്ചവനെ നേടിയവൾ , ഒരു നോട്ടത്തിനും പുഞ്ചിരിക്കും വേണ്ടി അലഞ്ഞു നാടന്ന എന്റെ ഗന്ധർവ്വനെ കൈക്കലാക്കിയവൾ... അവളോട് തോന്നുന്ന കുശുമ്പിന് അവസാനം ഉണ്ടാവില്ല... " ഭാഗ്യം ചെയ്ത കുട്ടിയാ നീ... " സോഫി അവളെ നോക്കി പറഞ്ഞു... രേഷ്മ ഭക്ഷണം കഴിക്കുന്നത് നിർത്തി... സോഫിയെ ഒരു നേർത്ത ചിരിയോടെ നോക്കി... " ഭാഗ്യം... എനിക്കോ? " സോഫി സൂക്ഷ്മമായി അവളെ ശ്രദ്ധിച്ചു... " എന്റെ നഷ്ട്ടം... എന്നെ അറിയുന്നവർക്ക് നന്നായി അറിയാം എന്റെ ഭാഗ്യക്കേടിന്റെ ആഴം... " എന്നെപ്പോലെ ഭാഗ്യം കേട്ട ആരും ഈ പ്രപഞ്ചത്തിൽ ഉണ്ടാവില്ല ചേച്ചി... " അവളുടെ വാക്കുകളുടെ ആഴം സോഫി

💬 Comments

View all comments