0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 674
മനസ്സിലാക്കി... സോഫി ഊണ് മേശയിലേക്ക് നോക്കി തല താഴ്ത്തി ഇരുന്നു... " ചേച്ചിക്ക് ഇഷ്ട്ടായിരുന്നു ല്ലേ... " രേഷ്മ ചുറ്റും ആരെങ്കിലും തന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഒന്ന് പാളി നോക്കിയ ശേഷം ചോദിച്ചു... " ഹമ്മം... " " അത്‌ സാരമില്ല... " സോഫി അവളെ നോക്കി ചിരിച്ചു... ഒരു തളർന്ന പുഞ്ചിരി... അതിൽ എല്ലാം ഉണ്ടായിരുന്നു.. " ഇനി മുതൽ സോഫി ഇല്ല... " അവന്റെ എല്ലാം നീ ആണ്... " പെട്ടന്ന് സോഫി രേഷ്മയുടെ കൈകൾ മുറുകെ പിടിച്ചു... ഒരു ധൈര്യത്തിന് എന്ന പോലെ... " അവൻ നിന്നെ പൊന്നുപോലെ നോക്കും... അത് എന്റെ വാക്കാണ്... " " വിശ്വാസമാണ്... " " നീ അവനെ വേദനിപ്പിക്കരുത്... " രേഷ്മയുടെ കൈകൾ കൂടുതൽ അമർന്നു... " ഒരിക്കലും... " അവൾക്ക് സോഫിയോട് ബഹുമാനം തോന്നി... " ഇല്ല ചേച്ചി... " എന്റെ ഭർത്താവ് ആണ്... " ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല... " സോഫി തന്റെ കൈകൾ പിൻവലിച്ചു... ആ നിമിഷം പൂർണ്ണ സംതൃപ്തി നിറഞ്ഞു നിന്നിരുന്നു സോഫിയുടെ മുഖത്ത്... കലങ്ങിയ കണ്ണുകളിൽ നിന്ന് കണ്ണീർ വീഴാതെ തുടച്ചുകൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റു... അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.. ആരെയോ ബോധിപ്പിക്കാനെന്ന പോലെ.
" എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു ഇത്... " " സ്നേഹിച്ചവനെ സ്വന്തമാക്കിയ പെണ്ണിനോട് ഇത് പറയണം എന്ന് " നീ ഭാഗ്യം ചെയ്തവൾ തന്നെ ആണ് മോളെ... " അത് നിനക്ക് മനസ്സിലായിട്ടില്ല

💬 Comments

View all comments