0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 675
എന്നെ ഉള്ളൂ... " രേഷ്മക്ക് വാക്കുകൾ കിട്ടിയില്ല... സോഫി പുറത്തേക്ക് നടന്നു... പിന്നെ അവളെ അവിടെ ആരും കണ്ടില്ല... ഒരു യാത്ര പറച്ചിൽ ഇല്ലാതെ അവൾ നടന്നു നീങ്ങി... കൂടുതൽ നേരം അവിടെ നിന്നാൽ പലർക്കും പറഞ്ഞു ചിരിക്കാൻ ഒരു കാരണം മാത്രമാവും ഞാൻ എന്നൊരു ഭയം അവളിൽ ഉണ്ടായിരുന്നു... " രേഷ്മക്ക് താൻ ഒറ്റപ്പെട്ട പോലെ ഒരു തോന്നൽ മനസ്സിൽ പൊട്ടിമുളച്ചു... പെട്ടന്ന് ആകെയുള്ള ഒരു തുണ കൂടി നഷ്ട്ടപ്പെട്ട പോലെ... സജീഷേട്ടനോടും അമ്മയോടും ഒക്കെ തുറന്ന് എന്തെങ്കിലും സംസാരിക്കാൻ അവൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു... എന്തൊക്ക പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടുമെന്നോ എന്തൊക്കെ താൻ അവർക്ക് വേണ്ടി ചെയ്യണം എന്നോ യാതൊരു ധാരണയും അവൾക്ക് ഇല്ലായിരുന്നു... പൂർണ്ണമായ അന്ധത അവളെ വേട്ടയാടി... ഭക്ഷണം കഴിഞ്ഞ ഉടനെ ഏതാനും ചേച്ചിമാർ അവളെ മണിയറയിലേക്ക് നയിച്ചു... ആ മുറിയിലേക്ക് കാലെടുത്ത് വാക്കുമ്പോൾ തന്റെ ഉള്ളിൽ നാണമായിരുന്നു ഉണ്ടാവേണ്ടത്... പക്ഷെ ഇതിപ്പോൾ എന്താണ് സംഭവിക്കുന്നത്... അവൾക്ക് മനസ്സിലായില്ല... ഒരു തരം മൂകത അവളെ പൊതിഞ്ഞു... ആർക്കൊക്കെയോ വേണ്ടി ചലിക്കുന്ന ഒരു പാവ പോലെ അവൾ ആ മുറിയിലെ കട്ടിലിൽ ഇരുന്നു... മണിയറയിൽ കൊണ്ടുവിട്ട ചേച്ചിമാർ വിവിധ തരത്തിലുള്ള രസവൈഭവങ്ങൾ അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു... ആ നിമിഷം ഒരു കഥകളി വിദ്ധ്വാൻ പോലും അവർക്ക് മുന്നിൽ അടിയറവ് പറയുമായിരുന്നു... " മനുഷ്യൻ ഇവിടെ വെപ്രാളവും പേടിയും ആദിയും ഒക്കെ അടക്കിപ്പിടിച്ച്‌, മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഇരിക്കാണ്... " അപ്പോഴാ സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറയാതെ ഭരതമുനിയുമായി കോമ്പറ്റിഷൻ

💬 Comments

View all comments