Chapter Title : കുറ്റബോധം 15 [Ajeesh]
നടത്താൻ നിക്കുന്നത്...
അവൾക്ക് ഉള്ളിൽ ദേഷ്യം ഉറഞ്ഞു തുള്ളി...
പല്ലും നഖവും അവളുടെ ദേഷ്യത്തിന്റെ ചൂടറിഞ്ഞു...
അല്പനേരം കഴിഞ്ഞപ്പോൾ ഷോ കഴിഞ്ഞു...
കളിപറയാലും വീമ്പ് പറയാലും അവസാനിച്ചു...
നടികർ തിലകങ്ങൾ വിട വാങ്ങി...
സമാധാനം...
രേഷ്മ കട്ടിലിന്റെ തലയിൽ ചാരിയിരുന്നു...
ഒപ്പം ഒരു തലയണ അവൾ തന്നോട് ചേർത്ത് പിടിച്ചിരുന്നു...
മുറിയിലെ സി ഫ് ൽ വെളിച്ചത്തിൽ ഭാഗിയായി അലങ്കരിച്ച കട്ടിലും മറ്റും അവൾ നോക്കിക്കണ്ടു...
കിടക്കയും കട്ടിലും പുതിയതാണ്...
പുതിയ ബെഡിൽ ആദ്യമായി ഇരിക്കുമ്പോൾ ഉണ്ടാക്കുന്ന മർദ്ധവം അവൾ ശ്രദ്ധിച്ചു...
അവൾക്ക് ചുറ്റും മുല്ലപ്പൂക്കൾ വിതറിയിട്ടിരുന്നു...
എന്നാൽ സിനിമയിൽ എല്ലാം കാണുന്ന പോലെ മുകളിൽ നിന്നും മാല ഞാത്തി ഇട്ട പോലെ ഉള്ള പൂക്കളുടെ അലങ്കാര രീതിയൊന്നും ഉണ്ടായിരുന്നില്ല...
പഴങ്ങൾ നിറച്ച പാത്രങ്ങൾ ഉണ്ടായിരുന്നില്ല...
പുറത്തേക്ക് തുറക്കുന്ന ഒരു ജനൽ ആ മുറിയിലുണ്ട്...
അവൾ അവിടേക്ക് നടന്നു...
പുറത്തേക്ക് നോക്കി ആകാശത്ത് ഇന്ന് ധാരാളം നക്ഷത്രങ്ങൾ ഉണ്ട്... നല്ല തെളിച്ചമുള്ള രാത്രി...
പക്ഷെ ചന്ദ്രനെ മാത്രം കാണാനില്ല...
ചിലപ്പോൾ മറു വശത്തായിരിക്കും അവൾ തിരിഞ്ഞു.
പെട്ടന്ന് വാതിൽ തുറന്ന് സജീഷ് മുറിയിലേക്ക് വന്നു...
പെട്ടന്ന് ഒരു ഭയം ആയിരുന്നു അവളിൽ ഉണ്ടായത്...
രേഷ്മ പുറകിലെ ജനൽ തിണ്ണയിലേക്ക് ചാരി നിന്നു...
സജീഷിന്റെ മുഖത്ത് പൂർണ്ണ സന്തുഷ്ടി നിറഞ്ഞു നിന്നിരുന്നു...
വാതിൽ കുറ്റിയിട്ട ശേഷം അവൻ അവൾക്ക് അരികിലേക്ക് വന്നു...
രേഷ്മയുടെ മുഖം കണ്ടപ്പോൾ സജീഷിന് വല്ലാത്ത കൗതുകം തോന്നി...
അന്ന് പെണ്ണ് കാണാൻ പോയപ്പോൾ കണ്ട ഊർജസ്വലത ഒന്നും ഇല്ല...
ഒരു പാവം പെണ്ണ്...
"
💬 Comments
View all comments