0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 677
നീ എന്താ ഇങ്ങനെ പേടിച്ച്‌ നിക്കണേ... " അവൾക്ക് മറുപടി അറിയില്ലായിരുന്നു... അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി... സജീഷ് ജനൽ പാളികൾ കുറ്റിയിട്ടു... പെട്ടന്ന് അവളുടെ ആദി വർദ്ധിച്ചു... ഒരു നാല് ചുവരുകൾക്ക് ഉള്ളിൽ താൻ പെട്ടു പോയി എന്നൊരു തോന്നൽ... എനിക്കിതെന്ത് പറ്റി... എല്ലാം ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയതാണല്ലോ... പിന്നെ ഇപ്പോൾ എന്താ... ഇദ്ദേഹം എന്റെ ഭർത്താവാണ്.. ആ മനുഷ്യന്റെ ഒരു ഇഷ്ടത്തിനും മോഹത്തിനും ഞാൻ എതിര് നിൽക്കാൻ പാടില്ല... അവൾ ഇടംകൈ മുഷ്ടി ചുരിട്ടിപ്പിടിച്ച്‌ ഒരിക്കൽ കൂടി മനസ്സിനെ നിയന്ത്രിച്ചു... സജീഷ് അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം കട്ടിലിൽ പോയി ഇരുന്നു... പലതും പറയാൻ അവൻ കരുതി വച്ചിരുന്നു... പക്ഷെ ഒന്നും മെനക്ക് നാവിൽ വരുന്നില്ല... സോഫി വന്ന് പറഞ്ഞ ഓരോ വാക്കുകളും അതിന്റെ ധ്വനിയും മാത്രമാണ് മനസ്സിൽ മുഴങ്ങുന്നത്... " നീ ഇങ്ങ് വാ... " സജീഷ് അവളെ നോക്കി വിളിച്ചു... രേഷ്മ അവന്റെ അടുത്തായി വന്നിരുന്നു... " സജീഷ് അവളുടെ ചുരുട്ടിപിടിച്ച ഇടം കൈ വിടുവിപ്പിച്ചുകൊണ്ട് അതിൽ തന്റെ വിരലുകൾ കോർത്തു പിടിച്ചു... " രേഷ്മയുടെ ശ്വാസഗതി വലിയ തോതിൽ വർധിച്ചു... " മോളെ... ഞാൻ ഇപ്പൊ നിന്നെ ഒന്നും ചെയ്യുന്നില്ല... " " നീ പേടിക്കണ്ട... " രേഷ്മക്ക് പെട്ടന്ന് സഹതാപം തോന്നി... എന്റെ ആദി കണ്ടിട്ടാണോ ഭഗവാനെ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എന്ന് അവൾ ചിന്തിച്ചു... " ഒന്നാമത് എനിക്ക് തീരെ വയ്യ... ദേ ഇവിടെ കിടന്നതും ഞാൻ ഉറങ്ങിപോവും

💬 Comments

View all comments