0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 678
അത്രക്ക് വയ്യാതായിട്ടുണ്ട്... " " പിന്നെ നമ്മൾ തമ്മിൽ ഒരു താലിയുടെ ബന്ധം അല്ലെ ഇപ്പോൾ ഉള്ളു... " " അത് പോര... നിനക്കും എനിക്കും ഇനിയും കുറേ കാര്യങ്ങൾ പരസ്പരം തുറന്ന് പറയാൻ ഉണ്ട്... " " രേഷ്മയുടെ ഉള്ളൊന്നു കാളി... " ദൈവമേ രാഹുലിനെ കുറിച്ച്‌ എന്തെങ്കിലും അറിഞ്ഞു കാണുമോ...? " ആ ഭയം അവളെ വേട്ടയാടാൻ തുടങ്ങി.. " അങ്ങനെ ഒന്നും... " അവൾ പറയാൻ തുടങ്ങിയതും സജീഷ് അവളുടെ മുഖത്തേക്ക് നോക്കി ... അവൾ പെട്ടന്ന് പിൻവാങ്ങി ആ മുഖത്ത് നോക്കി കള്ളം പറഞ്ഞു തുടങ്ങാൻ ഇഷ്ടമില്ലാത്തതിനാൽ അവൾ അവിടെ വച്ച് നിർത്തി... " പതുക്കെ മതി...
നമുക്ക് മുൻപിൽ ഒരു വലിയ ജീവിതം ഇങ്ങനെ കിടക്കല്ലേ.... " " എന്തായാലും പൂർണ്ണ ഇഷ്ടത്തോടെ സമ്മതത്തോടെ നീ എന്റെ മുൻപിൽ വരാതെ ഞാൻ നിന്നെ ഒന്ന് തൊട്ട് പോലും വേദനിപ്പിക്കില്ല... " " ഇതെന്റെ വാക്കാണ്... " രേഷ്മയുടെ ഉള്ളിൽ കുറ്റബോധം ഉറവപൊട്ടി... " " നീ കിടന്നോ... " സജീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.. രേഷ്മക്ക് മറുത്തൊന്നും പറയാൻ ഉള്ള കരുത്തില്ലായിരുന്നു... അവൾ കിടന്നു... ഒന്നും മിണ്ടാതെ... അന്ന് രാഹുൽ മരിച്ചപ്പോൾ തന്നെ എന്റെ ഈ ജീവിതവും അവസാനിപ്പിച്ചാൽ മതിയായിരുന്നു... ഇതിപ്പോൾ ഞാൻ കാരണം ഒരാൾ കൂടി .... ഈ പാപഭാരം എനിക്ക് ഇങ്ങനെ ചുമന്ന് നടക്കാൻ വയ്യ... " അന്ന് എന്താണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം അവൾ ചിന്തിച്ചു... " അതെ ... അന്ന് എനിക്ക്

💬 Comments

View all comments