0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 682
പറ്റുമായിരുന്നുള്ളൂ... അവൻ ചായയും എടുത്ത് ഉമ്മറത്ത് പോയി ഇരുന്നു... ചായ ചൂടാറും മുൻപേ പോയി പല്ല് തേക്കാൻ അവൻ മറന്നില്ല... പല്ലുതേക്കാതെ ചായ കുടിക്കുന്ന ശീലം പണ്ടേ ഇല്ല... പ്രകൃതിയുടെ ഭംഗിയൊക്കെ കൂടി തുടങ്ങിയോ അവൾ വന്നപ്പോൾ... അതോ എനിക്ക് തോന്നുന്നതാണോ... ജീവിതത്തിന് ഇപ്പോൾ സൗന്ദര്യം കൂടിയ പോലെ അവന് അനുഭവപ്പെട്ടു... നേർത്ത ഒരു തണുത്ത കാറ്റ് അവനെ തഴുകി പോയി... കയ്യിലെ റോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു... പെട്ടന്ന് പുറകിൽ നിന്ന് ഒരു വിളി... " ടാ ഇങ്ങനെ ഇരുന്നാൽ എങ്ങനാ... എല്ലാ ബന്ധുക്കളുടെയും വീട്ടിലേക്ക് മോളേം കൊണ്ട് പോണ്ടെ..." അമ്മയുടെ ശബ്ദം മുഴങ്ങി... " പറഞ്ഞപോലെ ഇനി അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ... " പേരിന് മാത്രം ഉള്ള ബന്ധങ്ങൾ ആണ്... എങ്കിലും അവളെ എല്ലാവരും കാണട്ടെ... എന്നെ അവഗണിച്ചവർ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും കാണണമല്ലോ... അപ്പോൾ കിട്ടുന്ന ഒരു സുഖം!!! അത് അനുഭവിക്കാൻ അവന്റെ മനസ്സ് വെമ്പി... പോരാത്തതിന് അവളോട് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും ആയിരിക്കും... ആരുടെയും ശല്യം ഇല്ലാതെ ആദ്യം രേഷ്മയുടെ വീട്ടിലേക്ക് തന്നെ ആണ് പോയത്.... വലിയ സന്തോഷം ആയിരുന്നു അച്ഛന്... മകളെ കണ്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു... സ്ത്രീകൾ കരയുന്നത് അവൻ കണ്ടിട്ടുണ്ട്... എന്നാൽ പുരുഷൻമാർ !!!! അവർ കരയുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്... ആ മനുഷ്യന്റെ ഓരോ തുള്ളി കണ്ണീരും അവളോടുള്ള സ്നേഹത്തിന്റെ നിലക്കാത്ത പ്രവാഹം ആയിരുന്നു.... അവളും കരഞ്ഞു... സജീഷ് അവരുടെ ഇടയിൽ അൽപ നേരം ഒറ്റപ്പെട്ടു പോയി... എങ്കിലും ആ നിമിഷം

💬 Comments

View all comments