Chapter Title : കുറ്റബോധം 15 [Ajeesh]
സജീഷ് പതിയെ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു...
പിന്നെ അവളുടെ അടുത്തായി വെറുതെ കണ്ണടച്ച് കിടന്നു...
ഓർമ്മകളിൽ തേരോടിക്കൊണ്ട് എപ്പഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു...
പിറ്റേന്ന് രാവിലെ തന്റെ
ദേഹത്ത് തട്ടിയുള്ള വിളി കേട്ടപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്...
കണ്ണുകൾ തുടച്ച് ഉറക്കം നഷ്ട്ടപ്പെട്ട ആലസ്യത്തിൽ പതുക്കെ എഴുന്നേൽക്കുമ്പോൾ..
മുൻപിൽ രേഷ്മ കുളിയൊക്കെ കഴിഞ്ഞു നിൽക്കുവാണ്...
ഒരു സ്റ്റീൽ ഗ്ളാസ്സിൽ ചായ ഉണ്ടാക്കി കൊണ്ടുവന്നത് അവളുടെ കയ്യിൽ ഉണ്ട്...
നെറുകയിൽ സിന്ദൂരം തൊട്ടിരിക്കുന്നു...
മുടിയിൽ വെളുത്ത തോർത്ത് കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ട്...
അപ്പോഴും അനുസരണയില്ലാതെ ഒരു മുടിയിഴ അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്നു...
അതിൽ നിന്ന് ഒരിറ്റ് വെള്ളത്തുള്ളി വീഴാൻ വെമ്പി നിൽക്കുന്നു..
ഒരു പച്ച സാരിയാണ് വേഷം...
ഇന്നലെ ഞാൻ കൈ വച്ച അവളുടെ തുടുത്ത വയറിൽ വെള്ളത്തുള്ളികൾ ചേമ്പിലയിൽ
എന്ന പോലെ പറ്റി പിടിച്ചിരുന്നു...
ആസ്വാദനം അവസാനിക്കാത്ത പോലെ അവൻ തന്റെ ഭാര്യയെ ഒരു നിമിഷം നോക്കി നിന്നു...
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ
ഗ്ലാസ്സ് വാങ്ങി...
വളരെ യാന്ത്രികമായി....
അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ആ ചുണ്ടിൽ ഒന്ന് ചുംബിക്കാൻ ഒക്കെ മനസ്സ് കൊതിച്ചെങ്കിലും അതെല്ലാം അവൻ വേണ്ടാന്ന് വച്ചു...
'അമ്മ..."
അവൻ അന്വേഷിച്ചു..
" അടുക്കളയിൽ ആണ്... "
ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഏട്ടാ 'അമ്മ ഒറ്റക്ക... "
അവൾ നഖം കൂട്ടി ഉരച്ചു കൊണ്ട് സമ്മതത്തിനായി കാത്ത് നിന്നു...
" അവൻ തലയാട്ടി... "
പറഞ്ഞു വിടാൻ ആഗ്രഹം ഉണ്ടായിട്ടല്ല എങ്കിലും അതേ അപ്പോൾ ചെയ്യാൻ
💬 Comments
View all comments