0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 680
" ഉറക്കത്തിൽ അറിയാതെ കൈ വീണതാണ് എന്ന് വരുത്തിതീർക്കാം... ചിന്തകൾ അവസാനിക്കും മുൻപേ കൈകൾ പ്രവർത്തിക്കുന്നു... " എനിക്ക് കാമാസക്തി കൂടുതൽ ആണോ... " അവനിൽ ഒരു സംശയം ജനിച്ചു... അപ്പോഴേക്കും കൈകൾ അവളുടെ ഇടുപ്പിന് മുകളിൽ എത്തിയിരുന്നു... വല്ലാത്ത മിനുസം...
നെഞ്ചിനുള്ളിൽ ഏതോ മെറ്റൽ ബാൻഡ് ന്റെ ഡ്രംസ് അടി തകൃതിയായി നടക്കുന്നുണ്ട്... അവൻ കണ്ണുകൾ ഇറുക്കിയടച്ചു... പെട്ടന്ന് കൈകൾ പിൻവലിച്ച്‌ കിടക്കയിൽ നിന്ന് എഴുന്നേറ്റ് നിന്നു... " വല്യേ ഡയലോഗ് ഒക്കെ അടിച്ചപ്പഴേ ഞാൻ വിചാരിച്ചതാ എല്ലാം കയ്യീന്ന് പോവും എന്ന്... " കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെ അവൻ വീണ്ടും നോക്കി... വീണ്ടും വീണ്ടും മനസ്സ് കൈവിട്ട് പോവുന്നു... ഇവിടെ കിടന്നാൽ ശരിയാവില്ല... സജീഷ് അവളുടെ കാലുകൾക്ക് സമീപത്ത് പോയി ഇരുന്നു... അവളെ നോക്കാതെ ഇരിക്കാൻ അപ്പോൾ മനസ്സിൽ തോന്നിയ ഒരു അടവ്... അവളുടെ അച്ഛൻ വാങ്ങിക്കൊടുത്ത സ്വർണ്ണ കൊലുസ് കാലിൽ കിടന്ന് മിന്നുന്നുണ്ട്... അവൻ കൊലുസിന്റെ മുകളിലൂടെ കൈ ഓടിച്ചു... ഇവൾക്ക് എന്തിനാണ് ആഭരണങ്ങൾ ... അത് അവളുടെ ഭംഗി കുറക്കുകയാണ് ചെയ്യുന്നത് എന്ന് അവന് തോന്നി... മണ്ണിൽ കാല് കുത്താത്ത ഒരു കൊച്ചു കുഞ്ഞിന്റെ പാദം പോലെ ചുവന്ന് തുടുത്ത് ഇരിക്കുന്ന അവളുടെ പാദങ്ങളിൽ അവന്റെ കണ്ണുകൾ തറച്ചു നിന്നു... ഇത്രയും നിറമോ ??? ചിലപ്പോൾ അത് റൂമിലെ ചുവന്ന വെളിച്ചത്തിൽ തോന്നുന്നതാവും... അതേ അതു തന്നെ... എന്നാലും അവൻ അങ്ങനെ വിശ്വസിക്കാൻ ആണ് കൊതിച്ചത്... " നിന്നെ ഞാൻ സ്നേഹിക്കും പെണ്ണേ... ഈ ലോകത്തുള്ള മറ്റാരേക്കാളും മറ്റെന്തിനേക്കാളും... "

💬 Comments

View all comments