0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 684
ഓരോ ബന്ധു വീടുകളും കയറി ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ ഒരാഴ്ച ആയി.. നീണ്ട യാത്രകൾകൊണ്ട് അവർ പരസ്പരം നല്ലപോലെ സംസാരിക്കാൻ തുടങ്ങിയിരുന്നു... വലിയ വലിയ കാര്യങ്ങൾ ഒന്നും പറയാറില്ലെങ്കിലും തന്റെ ഭർത്താവിനോട് സംസാരിക്കേണ്ട രീതി അവൾ മനസ്സിലാക്കി... അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഏതാണ്ട് അവൾ മനസ്സിലാക്കി... അത് അവർക്കിടയിൽ ഒരു അടുപ്പം സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ... " യാത്രകൾ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയതും രണ്ട് പേരും കട്ടിലിൽ ഒറ്റ വീഴ്ച ആയിരുന്നു... " പിന്നീട് ഒരു നീണ്ട നിദ്ര... " യാത്രകൾ സജീഷിനെ അധികം തളർത്താറില്ല... വെയിലും മഴയും കൊണ്ട് ശീലമുള്ളതിനാൽ അവന്റെ ഉറക്കത്തിന്റെ ആഴം കുറവായിരുന്നു പണി ഉള്ള ദിവസങ്ങളിൽ വീട്ടിൽ വന്ന് കിടക്കുന്ന പോലെയെ അവന് തോന്നിയുളളൂ... അഥവാ ഒന്ന് കണ്ണടച്ചു പോയാലും ഒരു മണിക്കൂറിനകം അവൻ ഉണരാറും ഉണ്ട്... അൽപ നേരം കഴിഞ്ഞപ്പോൾ സജീഷ് പതിയെ കണ്ണു തുറന്നു... രേഷ്മ തന്റെ നെഞ്ചിലൂടെ കൈ ഇട്ട് കിടക്കുന്നു... അവളുടെ ദേഹം മൊത്തം അവന്റെ ചൂട് പറ്റി കിടക്കുകയാണ്... ഒരു കൊച്ചു കുഞ്ഞിനെ പോലെ... വല്ലാത്ത ഓമനത്തം ആ മുഖത്ത് നിറഞ്ഞു നിന്നു... ഒന്ന് അമർത്തി നിശ്വാസിക്കാൻ പോലും അവന് പേടി തോന്നി... അത് പോലും അവളെ ഉണർത്തരുത് എന്ന് അവൻ ആഗ്രഹിച്ചു... അവളുടെ സ്പർശത്തിന്റെ മാധുര്യം അവനെ പരകോടി നക്ഷത്രസാനുവിലേക്കും കൊണ്ടുപോയിരുന്നു... സജീഷ് ഒന്ന് തിരിഞ്ഞു കിടക്കാൻ മോഹിച്ചു... അവളെ നോക്കി കിടക്കാൻ ഉള്ള ഒരു അവസരവും അവൻ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.... " എണീക്കല്ലേ ഭഗവാനെ... " പതുക്കെ അവളെ

💬 Comments

View all comments