Chapter Title : കുറ്റബോധം 15 [Ajeesh]
ഓർത്തു..
പാമ്പ് കുറെ ഉള്ളതാണ് പ്രധാന കാരണം...
എങ്കിലും വീട്ടിൽ തന്നെ കുത്തിയിരിക്കാൻ ഉള്ള മടി അവളെ മുൻപോട്ട് നയിച്ചു...
കൂടാതെ ഒന്ന് ഒറ്റക്കിരിക്കാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു... വലിയ ഒരു മുളം കൂട്ടത്തിന്റെ അടുത്ത് നിൽക്കുന്ന മാവിൽ നിന്നും വീണ മാമ്പഴങ്ങൾ അവിടവിടെ ആയി കിടക്കുന്നുണ്ട്...
കുറെ ഒക്കെ കിളികൾ കൊത്തി ഇട്ടിട്ടുള്ളതാണ്..
എങ്കിലും വലിയ കേടില്ലാത്ത എല്ലാം അവൾ എടുത്തു...
പഴുത്തതും പച്ചയും ഒന്നും വിട്ടില്ല...
എല്ലാം പറുക്കി തണൽ ഉള്ള ഒരു സ്ഥലത്ത് കൂട്ടി വച്ചു...
അപ്പോഴും ഒരു തണുത്ത കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു...
അവിടെ നിന്ന് പോകാൻ മനസ്സ് സമ്മതിക്കാത്ത പോലെ...
അവൾ ആ പറമ്പിലെ വീണുകിടക്കുന്ന മരത്തടിയിൽ ഇരുന്നു...
മുളംകൂട്ടങ്ങളിൽ നിന്നും അവ കൂട്ടി ഉരയുന്ന ശബ്ദം ഇടക്കിടെ വന്നുകൊണ്ടിരുന്നു... ഉരസൽ മൂലം മുളം കാടിന് തീ പിടിക്കാൻ സാധ്യത കൂടുതൽ ആണ് എന്ന് ചെറുപ്പത്തിൽ ഷീബ ടീച്ചർ പറഞ്ഞു തന്നത് അവൾ ഓർത്തു...
കാറ്റ് ഇടക്ക് ശക്തിയായി വീശുന്നുണ്ട്...
പെട്ടെന്ന് ഒരു ഓടക്കുഴൽ നാദം അവളുടെ കാതിൽ മുഴങ്ങി...
രേഷ്മ ഞെട്ടിത്തരിച്ചു...
ചുറ്റും അവൾ നോക്കി...
രാഹുൽ ഇപ്പോഴും തന്റെ കൂടെ ഉണ്ട് എന്ന് അവൾക്ക് തോന്നി.
വീണ്ടും ആ ശബ്ദം... അവൾ ശബ്ദം കേട്ട് ദിക്കിലേക്ക് നോക്കി...
ഒരു വലിയ മുളയുടെ നടുവിൽ എങ്ങനെയോ വീണ തുള അവളുടെ ശ്രദ്ധയിൽ പെട്ടു... രേഷ്മ കണ്ണടച്ച് ഇരുന്നു...
അവൻ തന്റെ മടിയിൽ കിടന്ന് ഓടക്കുഴൽ വായിക്കുന്നതായി മനസ്സിൽ സങ്കൽപ്പിച്ചു...
" ഹാ... വല്ലാത്ത അനുഭൂതി... "
അതേ അവൻ
💬 Comments
View all comments