Chapter Title : കുറ്റബോധം 15 [Ajeesh]
ഉണർത്താതെ ഒന്ന് തിരിഞ്ഞു കിടന്നതും 'അമ്മ മുറിയിലെക്ക് കയറി വന്നു...
" മോളെ ഒന്ന് വാ... "
പെട്ടന്ന് തന്നെ അവൾ ഞെട്ടി ഉണർന്നു...
സജീഷ് അമ്മയെ തുറിച്ചു നോക്കി...
അല്ലെങ്കിലും ചില കാര്യങ്ങളിൽ അമ്മമാർക്ക് വല്ലാത്ത ടൈമിംഗ് ആണ്...
കൃത്യ സമയത്ത് കയറി വരും...
രേഷ്മ തന്റെ സാരി നേരെയിട്ട് അമ്മയുടെ അടുത്തേക്ക് ചെന്നു...
ചെറിയ ഒരു ചമ്മൽ മുഖത്ത് ഉണ്ടായിരുന്നത് തന്റെ ഭർത്താവ് കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു...
" മോളെ ആ അടുപ്പത്ത് ഇരിക്കുന്ന ചൂടുള്ള വെള്ളം ഒന്ന് ഇറക്കി വച്ചേ... "
ഒരു പരിധിയിൽ കൂടുതൽ ഭാരം ഒന്നും ഇപ്പോൾ പൊന്തിക്കാൻ അമ്മക്ക് പറ്റാതായി തുടങ്ങി എന്ന് രേഷ്മ മനസ്സിലാക്കിയിരുന്നു...
അടുക്കളയിൽ ചെന്ന് അവൾ കലം ഇറക്കി വച്ചു...
സന്ധ്യക്ക് ഒരു കുളി അമ്മക്ക് ഉള്ളതാണ്...
കുളിമുറിയിലേക്ക് വെള്ളം കൊണ്ടുപോയി ചൂട് പാകമാക്കി വെച്ചു കൊടുത്ത് അവൾ അമ്മയെ വിളിച്ചു പറഞ്ഞു...ഇനി എന്തായലും കിടക്കുന്നില്ല... വന്ന ഉറക്കം പോയി...
അവൾ വീടിന്റെ പുറകിലെ പറമ്പിലേക്ക് നടന്നു...
തന്റെ വീടും ചുറ്റുപാടും വച്ചു നോക്കുമ്പോൾ ഇവിടെ കുറെ കൂടി ശാന്തമാണ് എന്ന് അവൾക്ക് തോന്നി...
ചുറ്റും തിങ്ങി നിൽക്കുന്ന വീടുകൾ ഇല്ല. നല്ല പച്ചപ്പും ധാരാളം മരങ്ങളും,
പോരാത്തതിന് ഈ വഴിയിൽ ആകെ ഉള്ളത് 3 വീട് ആണ്... ബാക്കി സ്ഥലം എല്ലാം കാട് പിടിച്ചു കിടക്കുവാണ്...
സൂര്യന്റെ അസ്തമന രശ്മിയുടെ നേരിയ ചൂടും പറ്റി അവൾ ആ തൊടിയിലൂടെ നടന്നു...
ഇവിടേക്ക് ഒന്നും ഒറ്റക്ക് വരണ്ട എന്ന് സജീഷേട്ടൻ വിലാക്കിയിട്ടുള്ളതാണ്,
അവൾ
💬 Comments
View all comments