Chapter Title : കുറ്റബോധം 15 [Ajeesh]
അവൾ മൃദുവായി പറഞ്ഞു...
സജീഷിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി...
" അത് ഒന്ന് സുഖിച്ചയിരുന്നു ട്ടാ... "
അവൾക്ക് ചിരി വന്നു... ഒപ്പം മനസ്സിൽ വേദനയും ഞാൻ ആ മനുഷ്യനെ പറ്റിക്കുകയാണ് എന്ന ഒരേ വിചാരം...
അധികം നേരം കള്ളം ഒളിപ്പിക്കാൻ ഒട്ടും സാമർത്ഥ്യം ഇല്ലാത്തവളാണ് താൻ എന്ന് രേഷ്മക്ക് നന്നായി അറിയാം
അതുകൊണ്ട് അവൾ പതിയെ വിഷയം മാറ്റി...
" ഞാൻ കുറെ മാങ്ങ പെറുക്കി വച്ചിട്ടുണ്ട്...
വാ ജ്യൂസ് അടിച്ചു തരാം... "
" എന്നാ വാ... " സജീഷ് അവളോടൊപ്പം ചേർന്ന് മാങ്ങ മുഴുവൻ പെറുക്കി എടുത്ത് വീട്ടിലേക്ക് നടന്നു...
അപ്പോഴും അവളുടെ മനസ്സിൽ രാഹുലിന്റെ വിചാരം തളം കെട്ടി കിടന്നിരുന്നു...
" ഒരു വറ്റാത്ത കുളം പോലെ... "
വൈകുന്നേരം ആവുമ്പോൾ പുറത്തേക്ക് പോവുന്ന ഒരു ശീലം സജീഷിന് ഉണ്ട്... ആ നേരം നോക്കി രേഷ്മ ആൻസിയെ വിളിച്ചു...
" ഒരു ആശ്വാസത്തിന് അവൾ മാത്രമേ തനിക്ക് ഇപ്പോൾ ഉള്ളൂ എന്ന് അവൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്...
ഒരു കാലത്ത് തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും എല്ലാ വിഷമങ്ങൾക്കും പരിഹാരം കണ്ടിരുന്ന ശിവേട്ടൻ ഇപ്പോൾ എവിടേക്കോ നാട് വിട്ട് പോയതും അവളെ വല്ലാതെ തളർത്തിയിരുന്നു... ഫോൺ ശബ്ദം മുഴങ്ങാൻ തുടങ്ങി...
മൂന്നോ നാലോ റിങ് കഴിഞ്ഞിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ ആൻസി തിരക്കിൽ ആവും എന്ന് കരുതി അവൾ ഫോൺ വച്ചു...
" എങ്കിൽ പിന്നെ ആവാം... "
അവൾ ഫോൺ മേശയിൽ വച്ച് പോകാൻ തുടങ്ങിയപ്പോഴേക്കും ആൻസി തിരിച്ചു വിളിച്ചു...
💬 Comments
View all comments