Chapter Title : കുറ്റബോധം 15 [Ajeesh]
രേഷ്മ വേഗം തന്നെ ഫോൺ എടുത്തു...
" തിരക്കിലായിരുന്നോ ???"
ഫോൺ എടുത്തതും രേഷ്മ ചോദിച്ചു...
" ഹേയ് ഞാൻ ഫോണിന്റെ അടുത്തേക്ക് എത്തണ്ടേ... അപ്പോഴേക്കും കട്ട് ആയി "
" സുഖല്ലേ നിനക്ക് ??? "
രേഷ്മ ഒന്ന് നെടുവീർപ്പിട്ടു...
"" സുഖം...""" എന്തുപറ്റി സുഖത്തിന് ഒരു കനം ഇല്ലല്ലോ "
കെട്ട്യോന്റെ ചീത്ത കേട്ടാ ??? "
" ഹേയ് അതൊന്നും അല്ലടി... "
ഞാൻ ഇവിടെ ഹാപ്പി ആണ്... "
" ഒരുപക്ഷേ ആഗ്രഹിച്ചതിനെക്കാൾ എന്നെ ഇവിടെ എല്ലാവരും കെയർ ചെയ്യുന്നുണ്ട്... "
രേഷ്മ യുടെ മറുപടിയിൽ ആ തൃപ്തി നിറഞ്ഞു നിന്നിരുന്നു...
" പിന്നെ എന്തുപറ്റി... "
എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ട്...
അത് എനിക്ക് ഉറപ്പാ... "
രേഷ്മ നിന്ന് പരുങ്ങി...
" എന്തടി എന്നോട് പറയാൻ നിനക്ക് ഇനി മുഖവുര ഒക്കെ വേണോ??? "
ആൻസി ഖേദം പ്രകടിപ്പിച്ചു...
" അതുകൊണ്ടല്ല ആൻസി... "
അതിപ്പോ ....
എനിക്ക് അറിയില്ല...
ഞാൻ ഇപ്പോഴും രാഹുലിനെ വല്ലാതെ ഓർക്കുന്നു... "
എങ്ങോട്ട് നോക്കിയാലും അവൻ എന്റെ മുൻപിൽ വരുന്ന പോലെ..
ആൻസിയുടെ ചിരിക്കുന്ന ശബ്ദം ഫോണിലൂടെ മുഴങ്ങിക്കെട്ടു...
" കൊള്ളാം... അതൊക്കെ ശരിയവുന്നെ... "
ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്ന കാര്യങ്ങൾ അല്ലെ ... "
" നീ ഓരോന്ന് ആലോചിച്ചു കൂട്ടാതിരുന്നാ മതി... "
പക്ഷെ ആ വാക്കുകളിൽ രേഷ്മക്ക് തൃപ്തയാവാൻ കഴിയുമായിരുന്നില്ല...
" അതൊക്കെ എനിക്ക് മനസ്സിലാവും... "
പക്ഷെ വല്ലാത്ത കുറ്റബോധം തോന്നുന്നു ആൻസി എനിക്ക് ....
💬 Comments
View all comments