Chapter Title : കുറ്റബോധം 15 [Ajeesh]
"
ആൻസിയുടെ ചിരി പെട്ടന്ന് നിന്നു...
" ഞാൻ എന്നെക്കുറിച്ചുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല സജീഷേട്ടനോട്... "
" ഞാനും അവനും തമ്മിൽ ഉണ്ടായതൊക്കെ എങ്ങനെലും അറിഞ്ഞാൽ ..."
എനിക്ക് ആകെ പേടി ആവും ചിലപ്പോ... "
ഭയം നിറഞ്ഞ വാക്കുകളാൽ അവൾ പറഞ്ഞു...
" എടി... അപ്പൊ!!!!
ഞാൻ വല്ല തെറിയും പറഞ്ഞു പോവും രേഷ്‌മെ.... "
രേഷ്മ നിശബ്ദയായി നിന്നു...
" നീ പിന്നെ എന്ത് പിണ്ണാക്കാ കല്യാണത്തിന് മുൻപ് ആ മനുഷ്യനോട് സംസാരിച്ചത്... "
" ആൻസി ഞാൻ അതിനൊന്നും പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല അന്ന്... "
നിനക്ക് അറിയാവുന്നതല്ലേ... "
രേഷ്മ തന്റെ നിസ്സഹായത്വം തുറന്നു കാട്ടി...
" എന്നാ നന്നായി... "
ഇപ്പൊ സമാധാനം ആയല്ലോ... "
" അതല്ല ആൻസി... "
ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞതാ... "
" ഇതൊക്കെ പരായണ്ടേ എന്നൊക്കെ ഞാൻ അമ്മയോട് സൂചിപ്പിച്ചതാ... "
അന്ന് 'അമ്മ എന്നോട് ചൂടായി... വേണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞില്ല എന്നെ ഉള്ളൂ...
അന്ന് അമ്മക്ക് നല്ല വിഷമം ആയിരുന്നു... "
അവർക്കൊക്കെ വേണ്ടി അല്ലെ ഞാൻ ഈ കോലം കെട്ടിയത്... "
ആൻസി ഒരു നിമിഷം മിണ്ടാതെ നിന്നു...
" രേഷ്‌മെ...
ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത് ... "" എടി പുല്ലേ ...
അത് നിന്റെ 'അമ്മ ആണ്...
നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റി എങ്കിൽ അത് നിന്റെ അമ്മ ക്ഷമിക്കും...
അത് പോലെ ആണോ മറ്റൊരാൾ...."
💬 Comments
View all comments