0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 691
ആന്സിയുടെ ശബ്ദം കടുത്തു വന്നു... ഓരോ വാക്കുകളിലും അവളുടെ ദേഷ്യം പ്രകടമായിരുന്നു... രേഷ്മയുടെ കണ്ണ് നിറഞ്ഞൊഴുകി... " ആൻസി... ഞാൻ ഇപ്പൊ എന്താ ചെയ്യാ... " എനിക്ക് .... എനിക്ക് ഏട്ടനെ ഒന്ന് നേരെ നോക്കാൻ പോലും പറ്റുന്നില്ല ടി " " എങ്കിൽ നന്നായിപ്പോയി... ഇനി ഒരു വഴിയേ ഉള്ളു രേഷ്‌മെ... ആ മനുഷ്യൻ ഇത് അറിയാതെ നോക്കാ... !!! " ജീവിതാവസാനം വരെ നീ ഈ ഭാരം ചുമന്ന് നടക്കാ... !!! " ആൻസി തെളിച്ചു പറഞ്ഞു... " എന്തായാലും നിന്നെ പടിയടച്ച് പിണ്ഡം വാക്കുന്ന ഒരു ദിവസം നിന്റെ മനസ്സിൽ എപ്പോഴും ഉണ്ടാവണത് നല്ലതായിരിക്കും... " രേഷ്മയുടെ വിങ്ങൽ മുറിയിൽ മുഴങ്ങി നിന്നു... " ആ പാവം മനുഷ്യനെ നീ വഞ്ചിക്കുകയാണ് ഇപ്പൊ ചെയ്തിരിക്കുന്നത്... " അത് നീ മറക്കണ്ട... " പിന്നെ ഒരു കാര്യം കൂടി ഉണ്ട് രേഷ്‌മെ... എല്ലാം പറഞ്ഞു മനസ്സിലാക്കി തരാൻ ഒന്നും ആർക്കും പറ്റില്ല... ഇനിമുതൽ നീ തന്നെ നിന്റെ കാര്യങ്ങൾക്ക് തീരുമാനം എടുത്താൽ മതി... " ബീപ്പ് ബീപ്പ് .... രേഷ്മയുടെ കാതിൽ ഒരു ശബ്ദം മുഴങ്ങി... ആൻസി ഫോൺ കട്ട് ചെയ്തിരിക്കുന്നു... നിറഞ്ഞ കണ്ണുകളോടെ അവൾ പുറത്തുള്ള ബാത്റൂമിലേക്ക് നടന്നു... ( തുടരും )

💬 Comments

View all comments