0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 334
പ്രിയ വായനക്കാരെ, ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്... എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്... എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്... ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം ആണ്....വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുക. വിമർശിക്കുക. നിങ്ങളുടെ സ്വന്തം ?? അജീഷ് ??

കുറ്റബോധം 16

Kuttabodham Part 16 | Author : Ajeesh | PREVIOUS PARTS

അന്ന് രാത്രി 9 മണി കഴിഞ്ഞിട്ടാണ് സജീഷ് വീട്ടിൽ എത്തിയത്... " മ്മെ ... ചോറെടുത്ത് വക്ക് " വീട്ടിലേക്ക് കയറിയതും അവൻ സ്ഥിരം പല്ലവി ആവർത്തിച്ചു. " നിനക്ക് ഇത്തിരി നേരത്തെ കുടുംബത്ത് കേറിക്കൂടെ... " ആ കൊച്ച്‌ ഇവിടെ ഉള്ള കാര്യത്തെ കുറിച്ച് വല്ല ബോധവും ഉണ്ടോ നിനക്ക് ... ? " അവൻ മാത്രം കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവർ ശാസിച്ചു... " പെണ്ണ് കെട്ടി എന്ന് വച്ച് മ്മക്ക് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ പറ്റോ അമ്മേ???... " " ആ അതൊക്കെ പറ്റണം... ഞങ്ങൾ 2 പെണ്ണുങ്ങളെ ഈ കുടുംബത്ത് ആകെ ഉള്ളു... " " രാത്രി ആവുമ്പോ അവന്റെ ഒരു കറക്കം... " " ഇന്നത്തോടെ നിർത്തിക്കോണം ഇത് ... " " കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് ... " അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു... " നീ ഇരിക്ക് ഞാൻ ചോറെടുക്കാ... " സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു... 'അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി " അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം... " " സാരല്യ മോള്

💬 Comments

View all comments