Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
മകളെക്കാൾ അവർ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു...
എന്തിനും ഏതിനും
അവൾ കൂടെ വരുമായിരുന്നു... ഒരു വാക്ക് പോലും മറുത്ത് പറഞ്ഞിട്ടില്ല...
" ഇനി എന്നെ പേടിയാണോ അവൾക്ക് "
അവർ ചിന്തിച്ചു...
സജീഷ് ഭക്ഷണം കഴിച്ചു കഴിഞ്ഞതും എഴുന്നേറ്റു പോയി... രേഷ്മ തന്റെ കഴിച്ചു തീർന്നപ്പോൾ തന്നേ സജീഷിന്റെ കൂടി കിണ്ണം എടുത്ത് പുറത്ത് പോയി കഴുകി വെടുപ്പാക്കി...
" അതവിടെ വച്ചേക്ക് മോളെ... "
അമ്മയുടെ ശബ്ദം ചെവിയിൽ മുഴങ്ങി...
" ഇതിപ്പോ ഇത്തിരി നേരത്തെ പണി അല്ലെ ഉള്ളൂ..."
ഞാൻ ചെയ്തോളാം "
അവൾ പത്രം കഴുകി വന്നിട്ട് അമ്മക്ക് ഉള്ള ചോറും കറിയും എടുത്ത് മേശപ്പുറത്ത് വച്ചു...
" മതി നീ ചെല്ല്... "
ഇനിയുള്ളതൊക്കെ ഞാൻ ചെയ്തോളാം... "
" നീ എന്നെ ഒരു രോഗി ആക്കൂല്ലോ "
രേഷ്മ അമ്മയെ നോക്കി ചിരിച്ചു...
പിന്നീട് ഒരു കൃത്രിമ നാണം വരുത്തി തിരിച്ചു നടന്നു...
മുറിയിലേക്ക് കടന്നതും സജീഷിനെ ആണ് അവൾ കണ്ടത്....
കട്ടിലിന്റെ തലയിൽ ചാരി അവളെ നോക്കി ഇരിക്കുന്നു...
രേഷ്മ ഒരു വലിയ മൊന്തയിൽ വെള്ളം നിറച്ച് വച്ചത് ഒന്നുകൂടി തുറന്ന് നോക്കി
" വെള്ളം ഉണ്ട്... "
അത് ഭദ്രമായി അടച്ചു വച്ച് അവൾ സജീഷിന്റെ അടുത്ത് പോയി ഇരുന്നു...
" എന്തുപറ്റി നിനക്ക്.... വല്ലാത്ത സൈലന്റ് ആണല്ലോ എപ്പോഴും... "
രേഷ്മ നിസാഹായതയോടെ സജീഷിനെ നോക്കി...
ഒന്നും ഇല്ല എന്ന് പറയാൻ അവൾ ആഗ്രഹിച്ചെങ്കിലും ഒരു വാക്ക് പോലും പുറത്ത് വന്നില്ല...
" നിനക്ക് ഇവിടെ എന്തെങ്കിലും
💬 Comments
View all comments