0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 334
" എന്താ... " "ഞാൻ ഇപ്പൊ വരാം നീയും അമ്മയും വാതിൽ അടച്ചു കെടന്നോ... " സജീഷ് മുറിക്ക് പുറത്തേക്ക് ഇറങ്ങി... രേഷ്മ പിന്നാലെ ചെന്നു... " കാര്യം പറ സജീഷേട്ടാ... എന്നിട്ട് പോ... " അവൾ കൈ പിടിച്ചു നിർത്തി... 'അമ്മ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു... " അയ്യോ പേടിക്കൊന്നും വേണ്ട... " ആ.. അവൻ പറയാൻ ഒന്ന് മടിച്ചു... അപ്പോഴേക്കും അമ്മ ഓടി വന്നു... " എന്താടാ ... "
ശരം വിട്ട പോലെ ആണല്ലോ ഒടുന്നത്... കാര്യം പറഞ്ഞിട്ട് പോയാ മതി... "" അയ്യോ അമ്മേ... ആ... ആ ഗോവിന്ദേട്ടന്റെ മോള് കിണറ്റിൽ ചാടിത്രേ... " അത് പറഞ്ഞതും അവൻ രേഷ്മയെ ഒന്ന് നോക്കി... അവൾ വല്ലാതെ പരവശയാണ്... " ഈശ്വരാ എന്തിനാ ഇപ്പൊ ആ കുട്ടി... " " പ്രേമ നൈരാശ്യം ആണ്... " രേഷ്മ സജീഷിന്റെ കൈ മുറുകെ പിടിച്ചു... " വേഗം ചെല്ല് സജീഷേട്ടാ... ആ കുട്ടിയെ രക്ഷപ്പെടുത്ത്... എങ്ങനെങ്കിലും രക്ഷപ്പെടുത്ത്... അവളുടെ കണ്ണുകൾ നിറഞ്ഞിഴുകി... സജീഷ് അവളുടെ തോളിൽ പിടിച്ചു... " മോളെ നീ ഇങ്ങനെ പേടിക്കല്ലേ... " ഒന്നും ഉണ്ടാവില്ല... രേഷ്മയുടെ മനസ്സിൽ മരിച്ചു കിടക്കുന്ന രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു... അവന്റെ അച്ഛന്റെ നിലവിളി കർണ്ണപടം ഭേദിച്ചു... അവന്റെ ശവ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന തന്റെ തന്നെ മുഖം അവൾ ഒരിക്കൽകൂടി കണ്ടു... " ടാ നീ കിണറ്റിലേക്ക് ഒന്നും ഇറങ്ങാൻ നിക്കണ്ട... " അവിടെ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ... " " അമ്മേ...!!!! " രേഷ്മ പൊട്ടിത്തെറിച്ചു... അമ്മ അവളെ സൂക്ഷിച്ചു നോക്കി " ഒരു ജീവൻ ആണ് അവിടെ കിടന്ന് പിടയുന്നത്... " " അപ്പഴാണോ ഈ വക വർത്താനം പറയണേ... ??? " 'അമ്മ എന്തോ പറയാൻ വന്നതും സജീഷ് അത് തടഞ്ഞു... " ചെല്ല്.... ചെല്ല് സജീഷേട്ടാ... വേറെ ഒന്നും ഞാൻ ഈ ജീവിതത്തിൽ ആവശ്യപ്പെടില്ല... വേഗം പോ... " അവൻ ഒരിക്കൽകൂടി അമ്മയെ നോക്കി... "

💬 Comments

View all comments