0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 775
മുഖത്ത് നാണം നിറഞ്ഞു... " ഒന്ന് പോ അമ്മേ... " അവൻ വീണ്ടും മടിയിൽ കിടന്നു... " ഒരു പാവാടാ അത്... " എല്ലാം ഓടി നടന്ന് ചെയ്യും ... അറിയാത്ത എന്തങ്കിലും കാര്യം തുറന്ന് സമ്മതിക്കാൻ വല്യേ മടിയാ... " ചിലപ്പോഴെങ്ങാനും നിവർത്തി ഇല്ലാതെ വല്ലതും തുറന്ന് പറഞ്ഞാൽ ആയി ... " അവൻ വീണ്ടും മടിയിൽ നിന്ന് എഴുന്നേറ്റു നോക്കി... അവൾ ഇപ്പോഴും അലക്കിക്കൊണ്ട് നിൽക്കുവാണ്... " ടീ രേഷ്‌മെ... " അവൾ ഞെട്ടി തിരിഞ്ഞു നോക്കി... " ഓഹ്ഹ്ഹ... " " ഇങ്ങ് വാ... " അവൻ വിളിച്ചു... " ടാ നീ അതിനോട് ചുമ്മാ ചൂടാവാൻ നിക്കല്ലേ... " അമ്മയുടെ വാക്കിലെ നൈർമല്യം കണ്ട് അവൻ നോക്കി നിന്നു... രേഷ്മ അകത്തേക്ക് ഓടി വന്നു...
" നിനക്ക് ഈ നട്ടുച്ച നേരത്ത് തന്നെ ആ തുണി അലക്കി ഇടാണോ ടി " അവൾ പകച്ചു നിന്നു... " കുറച്ചൂടെ ഉള്ളൂ... ഇപ്പൊ തീരും... " അവളുടെ കൃതാവിന്റെ വശത്ത് കൂടി വിയർപ്പ് ഒലിച്ചിറങ്ങികൊണ്ടിരുന്നു... ചുരിദാറിന്റെ കക്ഷം വിയർപ്പ് കൊണ്ട് നനഞ്ഞു കുതിർന്നിരിക്കുന്നു... ഒരു ചുവന്ന ചുരിദാർ ആണ് വേഷം... അവൻ ആ മുഖം ഒക്കെ തുടച്ചു കൊടുത്തു... " അതേ നിന്നെ ഞാൻ ഇവിടെ പണി എടുപ്പിക്കാൻ കൊണ്ടു വന്നതല്ല... " " നിനക്ക് എന്തെങ്കിലും വേണമെങ്കിൽ ചോദിക്ക്... " ഇടക്ക് പുറത്തേക്ക് ഒക്കെ പോവാൻ പറഞ്ഞു വാശി പിടിക്ക്... " " അല്ലാതെ ഞാൻ കൊണ്ടു പോവില്ല ട്ടാ... "അവൾ

💬 Comments

View all comments