0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 777
കള്ളച്ചിരി സജീഷിനെ നോക്കി ചിരിച്ചു... " " ചോറുണ്ട് തീരുന്ന വരെ അവൾ സജീഷിനെ നോക്കി ഇരിക്കേണ്ടി വന്നു... " പിന്നെ കുറച്ച് നേരം ഫാന്റെ ചോട്ടിൽ കിടന്നു...
അപ്പോഴും അവൾ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു... എങ്ങോട്ടും എണീറ്റ് പോവാൻ അവൾക്ക് തോന്നിയില്ല. അന്ന് സജീഷ് തിരികെ പണിക്ക് പോയപ്പോൾ അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നി... " തന്നിൽ നിന്ന് ഒരു അവയവം പെട്ടന്ന് നഷ്ട്ടപ്പെട്ടു പോയ പോലെ " അവൾ തിരികെ അലക്കുകല്ലിന്റെ അടുത്ത് പോയി ... " ശ്യോ... ആ ഫ്ലോ അങ്ങ് പോയി..." ഇനിയിപ്പോ കുറച്ച് കഴിയട്ടെ... അവൾ പതിയെ തൊടിയിലേക്ക് നടന്നു... " ഇന്നലെ ഇവിടെ ഇരുന്നാണ് രാഹുലിനെ ഓർത്തത്... " അവൾ അതേ സ്ഥലത്ത് പോയി ഇരുന്നു... " വെയിൽ നല്ലപോലെ ഉണ്ട്... എങ്കിലും അത് അവൾ കാര്യമാക്കിയില്ല... ഏറെ നേരം ഇരിക്കുമ്പോൾ ഒരു തണുത്ത കാറ്റ് വീശും... അപ്പോൾ വല്ലാത്ത സുഖം ആണ്... ഏകദേശം അര മണിക്കൂർ അവിടെ ഇരുന്നു... എന്നിട്ടും അവനെ കുറിച്ച് ഒരു മാത്ര പോലും ഓർത്തില്ല..." " രേഷ്മ ആലോചിച്ചു... " ഞാൻ അവനെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു... " " ജീവിക്കും ജീവിക്കാതിരിക്കില്ല... അവനെക്കൊണ്ട് ആവുന്ന പോലെ എന്നെ അവൻ നോക്കും " എങ്കിലും എല്ലാവരും എന്നെ വെറുത്തേനെ... അവന്റെ അമ്മ അച്ഛൻ, ശിവേട്ടൻ " അങ്ങനെ കുറെ പേർ... " ചിലപ്പോ കുറെ കഴിയുമ്പോ അവനും എന്നെ വെറുത്തേനെ... " " ഹേയ് ഇല്ല... അങ്ങനെ ഒരിക്കലും ഉണ്ടാവില്ല... " "

💬 Comments

View all comments