Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
ആൻസിയെ സിയാദ് ഇപ്പോഴും പൊന്ന് പോലെ നോക്കുന്നില്ലേ ""എന്ത് പൊന്ന് അവളുടെ കഷ്ടപ്പാട് അവൾ പറഞ്ഞതിൽ നിന്ന് തന്നെ ഊഹിക്കാവുന്നതാണ്... "
" ജീവിതത്തിൽ കഷ്ടപ്പാട് നേരിടാൻ തുടങ്ങിയാൽ പിന്നെ പ്രേമിക്കാൻ എവിടാ സമയം... "
" മനസാന്നിധ്യം ഇല്ലാത്തവർ വറുക്കുക തന്നെ ചെയ്യും "
" എങ്കിലും രാഹുൽ ഒരിക്കലും വെറുക്കില്ല... "
അവൾക്ക് മനസ്സിൽ തോന്നി...
" ഞാൻ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഭാഗ്യങ്ങൾ ദൈവം എനിക്ക് തന്നിട്ടുണ്ട് എന്ന് അവൾക്ക് തോന്നി...
ഒരു നേർത്ത കാറ്റ് അവളുടെ മേനി തഴുകി പോയി...
" അത് നീണ്ടു നിന്നു...
അവൾക്ക് വേണ്ടി... "
രേഷ്മ വീട്ടിലേക്ക് തിരിച്ചു നടന്നു...
*#*#*#*#*#*#*#*#*#*#*#*#*#
ദിവസങ്ങൾ കടന്ന് പോവുകയാണ്...
ഇടക്ക് ഒരു ദിവസം വീട്ടിലേക്ക് കുറെ ഡ്രെസ്സ് വാങ്ങികൊണ്ടാണ് സജീഷ് വന്നത്...
" പുതുതായി എടുത്ത കോണ്ട്രക്ട്ട് തീർന്നുത്രേ "
പണി മുതലാളിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു...
" അതിന്റെ സന്തോഷത്തിനെന്നോണം പുതിയ രണ്ട് വീടുകൾ അയാളുടെ മക്കൾക്ക് വേണ്ടി പണിയാൻ ഉള്ള അഡ്വാൻസ് പണം കൂടി കൊടുത്തിട്ടുണ്ട്...
" പോരാത്തതിന് നാട്ടിൽ വേറെയും ഒരു പണി ശരിയായിട്ടുണ്ട്... "
" എല്ലാം നല്ലാതിനാണ്... "
ഇപ്പോൾ ഞാൻ ഒരു ബിസിനസ്കാരന്റെ ഭാര്യയാണ്...
അവൾ മേശയിലേക്ക് പുതിയ വസ്ത്രങ്ങൾ എടുത്ത് വച്ചു കാണിക്കുന്ന സജീഷിനെ നോക്കി നിന്നു...
ആ മുഖത്ത് എന്തോ നേടിയത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ല...
എന്നും മുഖത്ത് കാണുന്ന സന്തോഷം മാത്രം...
സജീഷ് അവളുടെ കൈ പിടിച്ച് വലിച്ച് മേശയുടെ അടുത്തേക്ക് കൊണ്ടുവന്നു...
" നീ എന്താടി
💬 Comments
View all comments