0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 781
എന്ന് തോന്നുന്നു... " രേഷ്മ തിരികെ നടന്നു... " മോളെ ... നീ ഇവിടെ ഇരിക്ക്... " അമ്മയുടെ ശബ്ദം വിറക്കാൻ തുടങ്ങി... രേഷ്മ ഓടിച്ചെന്ന് അമ്മയുടെ അടുത്തായി ഇരുന്നു... " എന്താ അമ്മേ ....?? നല്ല സുഖല്ല്യേ?? " വിയർക്കുന്നുണ്ടല്ലോ.... " അവൾ അമ്മയുടെ മുഖത്തെ വിയർപ്പ് കണങ്ങൾ തുടച്ചു ... അവർ രേഷ്മയുടെ തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു... വല്ലാത്ത ഒരു ബലം ആ കൈകൾക്ക് ഉണ്ടായിരുന്നു " അമ്മക്ക് പോവാറായി മോളെ... " ദേ അമ്മയെ കൊണ്ടുവാൻ ഒരു കുട്ടി വന്ന് നിൽക്കുന്നുണ്ട് പുറത്ത്..." രേഷ്മയുടെ നെഞ്ചിൽ എന്തോ വന്ന് വീണ പ്രതീതി ഉണ്ടായി... പട്ടി വീണ്ടും ഉച്ചത്തിൽ കുരച്ചു... " ഞാൻ ഏട്ടനെ വിളിക്കാം... " അവൾ എണീക്കാൻ ശ്രമിച്ചച്ചതും " അമ്മ നെഞ്ചിൽ കൈ വച്ച് അമർത്തി... " കട്ടിലിലേക്ക് മലച്ചു വീണു...
രേഷ്മ വിറക്കാൻ തുടങ്ങി... ഫോൺ എടുക്കണോ അമ്മയെ നോക്കണോ എന്നുള്ള തീരുമാനം എടുക്കാൻ സാധിക്കാതെ ഒരു നിമിഷം ഭീകരമായി കടന്നു പോയി... അവസാനം അവൾ അമ്മയുടെ അരികിലേക്ക് വന്നു... 'അമ്മ പെട്ടെന്ന് കമിഴ്ന്നു കിടന്നു... നാക്ക് കൂട്ടി കടിക്കാൻ തുടങ്ങി... വേദന കടിച്ചമർത്തുകയാണ്..." " രേഷ്മ അമ്മയെ തിരിച്ചു കിടത്തി നെഞ്ചിൽ ഒന്ന് ഉഴിയാൻ തീരുമാനിച്ചു... " " പക്ഷെ സാധിക്കുന്നില്ല... ഇപ്പോൾ അമ്മക്ക് വല്ലാത്ത കരുത്ത് ഉള്ള പോലെ അവൾക്ക് തോന്നി... " പെട്ടെന്ന് അമ്മ ഒരു നീണ്ട ശ്വാസം വലിച്ചു... പിന്നെ ആ ശരീരം നിലച്ചു... രേഷ്മ വാവിട്ട് കരഞ്ഞു...

💬 Comments

View all comments