Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
അമ്മയുടെ കാല് പിടിച്ച് കണ്ണീർ കൊണ്ട് അഭിഷേകം ചെയ്തു...
" അവളുടെ കരച്ചിൽ കേട്ട് അയൽപക്കത്തെ വീട്ടുകാരിൽ ചിലർ ഓടി വന്നു...
അവരിൽ ഒരാൾ പൾസ് പരിശോധന നടത്തി...
അയാളുടെ മുഖത്ത് നിരാശ പടർന്നിരുന്നു...
എങ്കിലും അയാൾ ഒരു ഡോക്ടർറെ വിളിച്ചു ...
അന്തിമതീരുമാനം എടുക്കേണ്ടത് നമ്മൾ അല്ല.
പക്ഷെ ഡോക്ടർ വരാൻ കത്തിരിക്കാതെ അയാൾ സജീഷിനെ വിളിച്ചു...
" ടാ നീ എവിടാ... "
"വേഗം ഒന്ന് വീട്ടിക്ക് വായോ..."
" അമ്മക്ക് തീരെ സുഖല്യ... "
മൂന്നെ മൂന്ന് വാചകം...
അയാൾ ഫോൺ വച്ചു...സജീഷ് എത്തുന്നതിന് മുൻപേ ആളുകൾ കൂടി...
രേഷ്മ അമ്മയുടെ കാൽക്കൽ കിടന്ന് കരയുകയാണ്...
ചുറ്റും കൂടിയവർ തല കുനിച്ചു നിന്നു...
" ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോഴേക്കും സജീഷ് വീട്ടിലേക്ക് ഓടിയടുത്തു... "
" അമ്മയെ ഒരു നീണ്ട വാഴയിലയിൽ കിടത്തി വെളുത്ത മുണ്ട് പുതച്ച് താടി കൂട്ടി കെട്ടി നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് വച്ച് അകത്തളത്തിൽ കിടത്തിയിരിക്കുന്നു...
" അവന്റെ നിൽപ് കണ്ട് ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ വാ പൊത്തി കരഞ്ഞു... "
" സജീഷിനെ കണ്ടതും രേഷ്മ ഓടിച്ചെന്ന് ആ ചുമലിൽ ചാഞ്ഞു കിടന്ന് കരഞ്ഞു... "
അവൾ എന്തൊക്കെയോ പറയുന്നുണ്ട്...
പക്ഷെ ഒന്നും വ്യക്തമല്ല...
അപ്പോഴും ഒരു വാക്ക് പോലും മിണ്ടാതെ അവൻ അമ്മയുടെ ആ കിടത്തം തന്നെ നോക്കിനിന്നു...
മനസ്സ് പതറുന്നത് അവന് അറിയാം... പക്ഷേ ഒന്ന് കരയാൻ പോലും അവന് കഴിഞ്ഞില്ല...
ഒച്ചിനെക്കാൾ പതുക്കെ ഇഴഞ്ഞുകൊണ്ട് ഒരു നിമിഷം കടന്നു പോയി...
💬 Comments
View all comments