Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
സജീഷ് രേഷ്മയെ മാറ്റി അമ്മയുടെ അടുത്ത് ഇരുത്തി പുറക് വശത്തേക്ക് പോയി....
" തൊടിയിലെ വാഴയിൽ പിടിച്ച് ഒറ്റക്ക് നിന്ന് കരഞ്ഞു... "
ആരും അവന്റെ അടുത്തേക്ക് പോയില്ല...
സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറഞ്ഞില്ല....
" ആണുങ്ങൾ അല്ലെ... സഹിക്കണം... കരയാൻ പാടില്ല.. "
സോഫി മകനെയും കൂട്ടി വന്നു...
രേഷ്മയുടെ അച്ഛനും അമ്മയും വിവരം അറിഞ്ഞത് വൈകി ആണ്...
എങ്കിലും ഏകദേശം നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും അവരും എത്തി...
നിലവിളികളുടെയും വൻ പുരുഷാരത്തിന്റെയും അകമ്പടിയോടെ ആ സ്ത്രീ ഭൂമിയോട് വിടപറഞ്ഞു പോയി...
" അമ്മയെ ഐവർ മഠത്തിൽ ആണ് കൊണ്ടു പോയി ചടങ്ങുകൾ ചെയ്തത്... "
അങ്ങനെ ഒരു മോഹം അമ്മക്ക് ഉണ്ടായിരുന്നു എന്ന് സജീഷ് ഓർത്തെടുത്തു...
നേരം സന്ധ്യയായി
" പതിയെ ആളുകൾ പോയി ത്തുടങ്ങി...
അവരവരുടെ തിരക്കുകളിലേക്ക്...
അവസാനം ആ വീട്ടിൽ അവനും അവളും മാത്രം...
രാത്രി ഇരുട്ടാൻ തുടങ്ങി...
" ഏട്ടാ ....
ചോറ് എടുത്ത് വച്ചിട്ടുണ്ട്... "" എനിക്ക് വേണ്ട... "
" നീ കഴിച്ചു കിടന്നോ... "
കട്ടിലിൽ ചാരി കിടന്ന് അവൻ പറഞ്ഞു... "
അവൾ നിർബന്ധിക്കാൻ നിന്നില്ല...
അടുക്കളയിൽ ചെന്ന് ചോറ് വെള്ളത്തിൽ ഇട്ട് അവൾ തിരിച്ചു വന്നു...
" നിനക്ക് കഴിക്കായിരുന്നില്ലേ ?? "
സജീഷിന്റെ അടുത്ത് വന്ന് തോളിൽ ചാരി കിടന്ന രേഷ്മയോട് അവൻ ചോദിച്ചു...
" കഴിക്കാൻ തോന്നുന്നില്ല... "
" ഏട്ടന് കഴിക്കായിരുന്നു... "
ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ... "
അവൾ വിഷമം പ്രകടിപ്പിച്ചു...
" സജീഷ് തന്റെ
💬 Comments
View all comments