0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 784
ഭാര്യയെ ചേർത്ത് പിടിച്ചു... " " പണ്ട് അച്ഛൻ മരിച്ച സമയത്ത് ഞങ്ങൾ വീട്ടിൽ കഞ്ഞി ആണ് കുടിക്കാറ്... " എനിക്ക് സ്കൂളിൽ പോണ്ട കാരണം ഞാൻ നേരത്തെ കഴിക്കും... എന്നിട്ട് ഞാൻ പോവുമ്പോ ആണ് 'അമ്മ കഴിക്കല്... ഒരു ദിവസം ഞാൻ എന്തോ മറന്നിട്ട് തിരിച്ചു വന്നപ്പോൾ 'അമ്മ ഇവിടെ ചോറുണ്ണാൻ ഇരിക്കാ.. " " ഇവിടെ ഈ അകത്ത് !!! " അന്ന് ഈ മേശ ഇവിടെ ഇല്ല... 'അമ്മ നിലത്ത് ആയിരുന്നു ഇരുന്നിരുന്നത്... കിണ്ണത്തിലേക്ക് നോക്കിയാ കഴുക്കോല് കാണാം... " കഞ്ഞിവെള്ളം മാത്രേ ഉള്ളൂ... " മുഖത്ത് ചിരി ഉണ്ടെങ്കിലും അവന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു... " എനിക്ക് വിശക്കണില്ല ടി... "
" രേഷ്മയും കരഞ്ഞുപോയി ... അവന്റെ കയ്യിൽ മുറുകെ പിടിച്ചു... ഒരു ആശ്രയത്തിനെന്നോണം... " " മരണം നമുക്ക് തടയാൻ പറ്റുന്ന ഒന്നല്ലല്ലോ... " " പോവുന്നോര് പോട്ടെ... " നമുക്ക് എന്താ ചെയ്യാൻ പറ്റാ... " " അതും പറഞ്ഞ് അവൻ രേഷ്മയുടെ മടിയിൽ കിടന്ന് ഉറക്കെ കരഞ്ഞു... " " അവളും അവനെ കരഞ്ഞുകൊണ്ട് ചേർത്ത് പിടിച്ചു... " അത് സജീഷിന് ഒരു താങ്ങായിരുന്നു... # # # # # # # # # # # # # # # # അമ്മ മരിച്ചതിന് ശേഷം രേഷ്മ കുറച്ചുകൂടി അന്തർമുഖയായി... സജീഷുമൊത്തുള്ള വിവാഹം കഴിഞ്ഞ് 8 മാസത്തോളം കഴിഞ്ഞിരിക്കുന്നു... എല്ലാ വിധ സ്നേഹപ്രകടനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ആ വീട്ടിൽ അലയടിക്കുന്നുണ്ട്... എങ്കിലും

💬 Comments

View all comments