0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 786
കൊണ്ട് ഒരു സ്ഥലം വരെ പോണം എന്ന് ഞാൻ കുറെ ആയി വിചാരിക്കുന്നു... "
" ഇത്രയൊക്കെ ആയില്ലേ... ഇനി അതും കൂടി അങ്ങ് കഴിയട്ടെ... " സജീഷ് തിരിഞ്ഞു കിടന്നു... രാത്രി മുഴുവൻ അവൾ ആലോചിച്ചു എങ്ങോട്ടാവും കൊണ്ടു പോവുന്നത്... ഒരു സൂചന പോലും തന്നിട്ടില്ല... " ഇനി എവിടേക്കെങ്കിലും ട്രിപ്പ് പോകാൻ ആണോ പരിപാടി " അപ്പൊ ഡ്രെസ്സ് ഒക്കെ എടുക്കണ്ടേ... അവൾ അടുത്ത് കിടക്കുന്ന തന്റെ ഭർത്താവിനെ പതിയെ പതിയെ വിളിച്ചുണർത്തി " എന്താടി... കിടന്ന് ഉറങ്ങിക്കൂടെ നിനക്ക് " " നാളെ ട്രിപ്പ് പോകാൻ ആണോ... ??? അവൾ വിലരലുകൊണ്ട് ദേഹത്ത് തോണ്ടുന്നത് നിർത്താതെ ചോദിച്ചു... " ട്രിപ്പോ... ദേ പെണ്ണേ നീ എന്റെ ഉറക്കം കളയല്ലേ... " രേഷ്മയുടെ മുഖം വാടി... അവൾ പതിയെ തിരിഞ്ഞു കിടന്നു... " പിന്നെ ഇത് എങ്ങോട്ട് പോവാനാ" കുറച്ചു നേരം കഴിഞ്ഞപ്പോ അവൾക്ക് തന്നെ ദേഷ്യം വരാൻ തുടങ്ങി... എവിടേക്കെങ്കിലും ആവട്ടെ പോവുമ്പോ അറിയാം... അവൾ കിടന്ന് ഉറങ്ങി... പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു... അമ്പലത്തിലെ പാട്ട് എപ്പോഴും അവൾക്ക് ഉണർത്തുപട്ടാണ്... " അതിന്റെ കൂടെ മൂളിപ്പാടി ഒരു ചെറു പ്രാർത്ഥന കൂടി അവളുടെ ജോലികൾക്കൊപ്പം തീരും... " വീട്ടിലെ തിരക്കുകൾ ദൈവങ്ങളും മനസ്സിലാക്കണമല്ലോ... " കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഈറനുടുത്ത് ശിവേട്ടൻ വാങ്ങിത്തന്ന നീല സാരിയും ഉടുത്ത് അവൾ സജീഷിനെ വിളിച്ചുണർത്തി... " ഏട്ടാ ചായ... " " ഏട്ടാ ..... എണീക്ക്... " അവൾ തട്ടിയുണർത്തി... " ഇതെന്താ സാരിയൊക്കെ

💬 Comments

View all comments