0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 791
ഉള്ളു... " "ഇനി നമ്മൾ ഒരു സ്ഥലത്ത്‌ കൂടി പോവുന്നുണ്ട്... " സജീഷിന്റെ വാക്കുകൾ അവളെ തിരിച്ചു കൊണ്ടുവന്നു... " എങ്ങോട്ടാണ് എന്ന് മാത്രം പറയില്ലല്ലേ... ???" രേഷ്മ പരിഭവം പ്രകടിപ്പിച്ചു... " ഒരു കുന്നിൻ ചെരിവ് ആണ്... " അതികം ആളുകൾ ഒന്നും വരാറില്ല അവിടേക്ക്... പക്ഷെ നല്ല വ്യൂ ഉള്ള സ്ഥലമാണ്... " രേഷ്മ സജീഷിനെ സൂക്ഷിച്ചു നോക്കി... " ഇതാണോ സർപ്രൈസ്... " അത് ഇഷ്ടമാവാത്ത മട്ടിൽ പതിയെ ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു... സജീഷ് അത് കേൾക്കാതിരിക്കാനും അവൾ പ്രത്യകം ശ്രദ്ധിച്ചു... ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ യാത്ര ഉണ്ട്... അത് കഴിഞ്ഞപ്പോഴേക്കും ഒരു കുന്നിന്റെ അടിവാരത്ത് എത്തി... " ഇനി നടക്കണം... കുറച്ചധികം നടക്കാൻ ഉണ്ട്... " എങ്കിലും അവർക്ക് ക്ഷീണം ഒന്നും തോന്നിയില്ല... " സജീഷ് അവളുടെ കൈ എപ്പോഴും ചേർത്ത് പിടിച്ചിരുന്നു... " സാരിയായ കാരണം കയറ്റം നടന്ന് കയറാൻ രേഷ്മക്ക് ബുദ്ധിമുട്ട് ഉണ്ട്... " പതിയെ രണ്ടുപേരും നടന്ന് മുകളിൽ എത്തിയപ്പോഴേക്കും സന്ധ്യയായി... ഏതാനും ആളുകൾ ഒരു കമ്പിയിൽ പിടിച്ച് അനന്തമായ ആകാശത്തേക്ക് നോക്കി നിൽക്കുന്നുണ്ട്... ചില കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു... അസ്തമന സൂര്യൻ പടിഞ്ഞാറ് പതിയെ പത്തി താഴ്ത്തിക്കൊണ്ടിരുന്നു... ഓറഞ്ചും വൈലറ്റും നിറത്തിൽ മേഘങ്ങൾ ആകാശത്ത് വർണ്ണം വിതറിയിട്ടിരുന്നു... കുന്നിന്റെ അറ്റത്തേക്ക് അവൾ സജീഷിന്റെ കൈ പിടിച്ചു നടന്നു... കമ്പിയിൽ പിടിച്ച് അസ്തമന സൂര്യനെ നോക്കി നിന്നു... താഴ്‌വരയിൽ മുഴുവൻ ചുവന്ന നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് സമൃദ്ധമാണ്... അടിയിൽ വലിയ കൊക്കയാണ്... നോക്കുമ്പോൾ

💬 Comments

View all comments