Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
തന്നെ പേടിയാവുന്നു...
അവൾ തന്റെ ഭർത്താവിന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു...
" പേടിയുണ്ടേൽ എന്തിനാ അങ്ങോട്ട് നോക്കുന്നെ... "
സജീഷ് അവളോട് കയർത്തു...
" പേടിയുണ്ട് എന്ന് വച്ച് നോക്കാതിരുന്നാൽ ഇതൊക്കെ കാണാൻ പറ്റുവോ ??? "
സജീഷ് ഒന്ന് തിരിഞ്ഞു നോക്കി...
" നീ പോയി രണ്ട് ഐസ് ക്രീം വാങ്ങിയിട്ട് വന്നേ...
ഞാൻ ഇവിടെ നിക്കാം... "
സജീഷ് 50 രൂപയുടെ ഒരു നോട്ട് അവൾക്ക് നേരെ നീട്ടി...
" അവൾ ഒന്ന് വിശാലമായി ചിരിച്ചുകൊണ്ട് കടയുടെ അടുത്തേക്ക് നടന്നു... "
" ആരോ തന്നെ വല്ലാതെ നോക്കുന്നുണ്ട്... "
അവൾ തൻറെ ഭർത്താവിനെ വീണ്ടും തിരിഞ്ഞു നോക്കി...
അല്ല.. അദ്ദേഹം ഇപ്പോഴും സൂര്യനെയും നോക്കി നിൽപ്പാണ്...
" പിന്നെ ഇതെന്താ ഇങ്ങനെ തോന്നാൻ... "
അവൾ തിരിഞ്ഞു നടന്നു...
ഐസ്ക്രീം വിൽക്കുന്ന കടയുടെ അടുത്ത് തന്നെ മൂന്ന് പേർക്ക് ഒരേസമയം ഇരിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള മരത്തിന്റെ കസേരകൾ ഉണ്ട്...
പെട്ടന്ന് പരിചയമുള്ള ഒരു മുഖം അവളുടെ കണ്ണിൽ ഉടക്കി...
" ശിവേട്ടൻ... "
ഒരു കാവി മുണ്ടും അതെ നിറത്തിൽ ഉള്ള ഒരു ഷർട്ടും ഇട്ട്
ശിവേട്ടൻ ആ മരകസേരയിൽ ഇരിക്കുന്നു...
കട്ടപിടിച്ച താടി ഈരിയൊതുക്കാതെ വളഞ്ഞു നിന്നു....
തടി ഇപ്പോഴും അതുപോലെ തന്നെ...
കണ്ണുകളിൽ തീക്ഷ്ണമായ നോട്ടം ഇപ്പോൾ ഇല്ല .. അവിടെ ഒരു ശാന്തഭാവം ആണ്...
അലഞ്ഞു നടന്നതിന്റെ സകല ലക്ഷണങ്ങളും പ്രകടമായിരുന്നു...
അസ്തമന രശ്മികൾ അയാളുടെ മുഖത്ത് തിളക്കം കൂട്ടി..
" അതേ എന്നെ കണ്ടിരിക്കുന്നു...
💬 Comments
View all comments