0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 793
എന്നെ തന്നെ നോക്കി നിൽക്കുവാണ്... " രേഷ്മയുടെ കണ്ണ് നിറഞ്ഞൊഴുകി... " തന്റെ വാശി കാരണം സ്വന്തമെന്നു പറയാവുന്നതെല്ലാം ഇട്ടെറിഞ്ഞു പോയ മനുഷ്യൻ ആണ് അത്... " പലപ്പോഴും കാണണം എന്ന് ആഗ്രഹിച്ച മുഖം... ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ... ഒരു വാക്ക് കൊണ്ടെങ്കിലും മാപ്പ് പറയാൻ... രേഷ്മ കലങ്ങിയ കണ്ണുകളോടെ അവളുടെ ശിവേട്ടന്റെ അടുത്തേക്ക് ഓടിചെന്നു... " കെട്ടിപ്പിടിച്ചു കരഞ്ഞു... " " അവളുടെ ചുടുകണ്ണീർ വീണ് ശിവന്റെ ദേഹം പൊള്ളി... " " ഞാൻ കൊടുത്ത വാത്സല്യത്തിന്റെ ചൂട് ആണ്. " ആ പൊള്ളലിന് ഒരു സുഖം ഉണ്ട്... " എവിടാ രുന്നു... " കരച്ചിലിൽ മുങ്ങിത്താണ വാക്കുകളോടെ അവൾ ചോദിച്ചു... " " ഒരു യാത്ര... " അത് വേണം എന്ന് തോന്നി... " തോളിൽ ചാഞ്ഞു കിടക്കുന്ന തന്റെ വളർത്തു മകളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു... " മതി കണ്ണ് തുടക്ക്... " ശിവൻ രേഷ്മയെ തോളിൽ നിന്ന് ഉണർത്തി... " നെറുകയിൽ സിന്ദൂരവും താലിമാലയും ആയി നിൽക്കുന്ന അവളെ ശിവൻ ശരിക്ക് ഒന്ന് നോക്കി... " ഒരു ആരാധനാ മൂർത്തിയെ നോക്കുന്നത് പോലെ..." " സുഖല്ലേ നിനക്ക്...??? "
രേഷ്മ തന്റെ കണ്ണുകൾ തുടച്ചു... " ഹമ്മമ്മം... " സുഖം... ശിവേട്ടൻ എവിടർന്നു ഇത് വരെ..." അവൾ വിവശതയോടെ ചോദിച്ചു..." ഒരു തീർത്ഥാടനം... മനസ്സിന് ഒരു ശാന്തി ലഭിക്കാൻ അത് വേണം എന്ന് തോന്നി... " യാത്രകൾ പുതിയ അറിവുകൾ കൂടിയാണല്ലോ നമുക്ക് തരുന്നത്... " രേഷ്മ സജീഷിനെ നോക്കി... അദ്ദേഹം

💬 Comments

View all comments