0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 795
ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളുടെയും ആകെത്തുകയാണ് തന്റെ ഭർത്താവ് എന്ന് അവൾ മനസ്സിലാക്കി...
മാപ്പ് പറഞ്ഞാൽ തീരാത്ത പാപം ആണ്... എങ്കിലും എനിക്ക് ഒരു ജീവിതവും ഒരു സാമ്രാജ്യവും നൽകിയ മനുഷ്യനാണ്... എന്നും പൂവിട്ട് പൂജിച്ചാലും തീരാത്ത കടപ്പാട്... രേഷ്മ നറകണ്ണുകളാൽ ശിവനെ നോക്കി ഇരുന്നു... രേഷ്മയെ നോക്കാതെ അകലേക്ക് നോക്കി അയാൾ തുടർന്നു " രാഹുൽ... അവനെ ഞാൻ ഇടക്ക് കാണാറുണ്ട്... " ഒരു മായ പോലെ... ചിലപ്പോൾ ഒരു കൂട്ടം ആളുകൾക്കിടയിൽ... ചിലപ്പോൾ എന്റെ സ്വപ്നത്തിൽ... " " അവൻ ഒരു പൂർണ്ണമായ പുരുഷനാണ്... " മരണം ആണ് ജീവിതത്തിന്റെ അർത്ഥം നിശ്ചയിക്കുന്നത്..." ഒരുപക്ഷേ അവൻ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇതുപോലെ ഒന്നും ആവില്ലയിരുന്നു കാര്യങ്ങൾ... " അതേ മരണം ആണ് ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നത്... രേഷ്മ കണ്ണീർ അടക്കാൻ ആവാതെ മുഖം പൊത്തി നിന്നു.. " രേഷ്മ മോളെ നീ കണ്ണ് തുടക്ക്... " ദൈവം നിന്റെ കൂടെ ആയിരിക്കും... " അങ്ങനെ വിശ്വസിക്കാൻ പഠിക്ക്... " നമ്മൾ പറയാറില്ലേ... സുഖിപ്പിക്കാൻ വേണ്ടി വേദനിപ്പിക്കുന്നവൻ ആണ് ദൈവം... " അത്‌ ശരിയായിരിക്കും... നിനക്ക് നഷ്ട്ടമായത് എല്ലാം അതിനേക്കാൾ മനോഹരമായ ഒന്ന് നിനക്ക് തന്നെ തരാൻ ആയിരിക്കും... അവൾ കണ്ണ് തുടച്ചു.... " രാഹുലിനെ കുറിച്ച് ഞാൻ ഇപ്പോൾ ഓർക്കാറില്ല ശിവേട്ടാ... " പക്ഷെ ഞാൻ പറ്റിക്കായിരുന്നു എന്ന് അറിഞ്ഞിട്ടും എന്നെ ഇങ്ങനെ സ്നേഹിക്കുന്ന എന്റെ ഏട്ടന് ഞാൻ എന്ത് കൊടുത്താലാ മതിയാവാ ??? " ശിവൻ അവളെ എണീപ്പിച്ചു

💬 Comments

View all comments