0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 730

എല്ലാം ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു... ജീവിതത്തിലെ ഏറ്റവും പരമമായ അനുഭൂതി... അനുപമമായ അനുഭൂതി അവൾ അനുഭവിച്ചു.... പെടുന്നനെ അവർ പരസ്പരം വിട്ടുമാറി... അവൾ ചുറ്റും നോക്കി... ആരും ഇല്ല... മഴക്കാർ കണ്ടത് കൊണ്ട് തോർന്ന സമയം നോക്കി എല്ലാവരും വീട്ടിലേക്ക് പോയിരിക്കണം... അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി..... അവളുടെ മുഖത്തെ ആദി പതിയെ വിട്ടകന്നു... അവർ ഇരുവരും ആ അശോകമരത്തിന് ചുവട്ടിൽ ഇരുന്നു... " സോറി... ഞാൻ എന്റെ കോണ്ട്രോളിൽ ആയിരുന്നില്ല..." അവൻ പരിഭവം കലർന്ന ഭാവത്തിൽ പറഞ്ഞു....ഇതിന്റെ പേരിൽ അവൾ പിണങ്ങുമോ എന്നൊരു ഭയം അവന് ഉണ്ടായിരുന്നു... രേഷ്‌മ പതിയെ ചിരിച്ചു... "ഞാനും ...." പക്ഷെ എന്നോട് ഒരു വാക്ക് പോലും പറയാതെ നീ എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചല്ലോടാ... അത്രക്ക് വേണ്ടായിരുന്നു..." അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു... "അതല്ലേ പറഞ്ഞത്... എനിക്ക്‌ എന്നെ പിടിച്ചു നിർത്താൻ പറ്റിയില്ല മോളെ..." "സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു നിന്റെ സാന്നിദ്ധ്യം പോലും..." രേഷ്‌മയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... "എന്നിട്ടെന്താ നീ ഇത്രേം നാള് പറയാതിരുന്നെ..." "എന്നെ പുറകെ നടത്തിക്കുവായിരുന്നോ നീ...?" അവൾ ദയനീയമായി ചോദിച്ചു... "അതിപ്പോ... നിന്നോട് എങ്ങനാ പറയാ... റ്റു ബി ഫ്രാങ്ക്.. നിന്നെക്കുറിച്ച് നല്ല കാഴ്ചപ്പാടൊന്നും അല്ല ആദ്യം എനിക്ക് കിട്ടിയത്... നീ അന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെയും.... പിന്നെ പിന്നെ... സിയാദ് .... നിന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ എന്നും ഉച്ചക്ക് എന്നെ കാണാൻ വരും ചിലപ്പോൾ ഒക്കെ അന്സിയും വരും... അവളുടെ ചങ്ക് പിടച്ചോ എന്നൊരു

💬 Comments

View all comments