0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 731

സംശയം അവൾക്ക് തോന്നി... ഒരു ചെറിയ ഞെട്ടൽ... " നിന്നെക്കുറിച്ച് എന്നും സംസാരിക്കും... ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം പറയും, ഹീ ഇസ് ആ ഗുഡ് ഫ്രണ്ട്..." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... " പതിയെ പതിയെ എനിക്ക് മനസ്സിലായി നിന്നെ എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും ഇതുപോലെയൊക്കെ പറയുന്നത് എന്ന്... സദാചാരം... "പെണ്ണ് ഒന്നും ചെയ്യാൻ പാടില്ല എന്ന ഇടുങ്ങിയ ചിന്താഗതി..." സത്യം പറഞ്ഞാൽ ഞാനും അതിന് അടിമ ആയിരുന്നു... അവൻ വരുന്ന വരെ... രേഷ്‌മ കരഞ്ഞുകൊണ്ട് മുഖമുയർത്തി രാഹുലിനെ നോക്കി... "പോയിട്ട് വാ അവൻ ക്ലാസ്സിൽ ഉണ്ടാവും..." "അവൾ ഓടുകയായിരുന്നു..." ഉടുത്തിരുന്ന സാരിയുടെ ഘടന അവളുടെ ശരീരത്തിന് തടസം നിൽക്കാൻ നോക്കിയെങ്കിലും അവളുടെ മനസ്സിനെ തടയാൻ കഴിഞ്ഞില്ല..... വരാന്തയിലൂടെ ഓടിവന്ന് അവൾ ക്ലാസ്സിൽ എത്തി.... സിയാദ് ജനലിനു കീഴെയുള്ള ചെറിയ വാർപ്പിൽ ഇരിക്കുകയാണ്... അന്സിയും അവനും മാത്രമേ ക്ലാസ്സിൽ ഉള്ളു... "ടാ പട്ടി... അവൾ ഓടിവന്ന് സിയദിന്റെ കരണത്തൊന്ന് കൊടുത്തു... അവൻ മുഖമുയർത്തി നോക്കി... "ഇതിനാണോടാ നീ ഇത്രേം കാലം എന്നോട് മിണ്ടാതെ ഇരുന്നത്..." അവൻ കണ്ണീരോടെ തല കുനിച്ചു നിന്ന് പറഞ്ഞു... " നീ കൊറേ മോഹിച്ചതല്ലേടി... അത് സാധിച്ച് തരാതെ ഞാൻ എങ്ങനാ നിന്നോട് മിണ്ടാ..." രേഷ്‌മ സിയാദിനെ മുറുക്കെ കെട്ടിപ്പിടിച്ചു... അവൻ ആൻസിയെ നോക്കി കരഞ്ഞു... ആൻസി താടിക്ക് കൈ കൊടുത്ത് ആ കാഴ്ച കാൻകുളിർക്കെ കാണുകയണ്... അവളുടെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അവസാനമില്ലാത്ത പുഴപോലെ...

( തുടരും )

💬 Comments

View all comments