Chapter Title : കുറ്റബോധം 8 [Ajeesh]
നോക്കി... " നീ എനിക്കുള്ളതാടാ.... ദൈവം വന്ന് ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല നിന്നെ..." രാഹുൽ നിറകണ്ണുകളോടെ അവളെ നോക്കി... ചില്ലുകൂട്ടിൽ കയറി ഇരിക്കുന്ന വിശുദ്ധകൾ പോലും അവൾക്ക് മുൻപിൽ നാണിച്ച് തല താഴ്ത്തിക്കാണും... അവൻ രേഷ്‌മയുടെ കവിളിൽ തലോടി... . "മരണത്തിനല്ലാതെ മറ്റൊന്നിനും നിന്നെ എന്നിൽനിന്ന് അകറ്റാൻ പറ്റില്ല മോളെ..." മരണം പിന്നെ എന്റെ കണ്ട്രോളിൽ അല്ലല്ലോ... ആയിരുന്നെങ്കിൽ അതും ഞാൻ നിന്റെ കൂടെയാക്കിയേനെ..." അവൾ അപ്പോഴും അവന്റെ കണ്ണുകളിൽ മതിമറന്ന് നിൽക്കുകയായിരുന്നു.... ആ വാക്കുകൾ കൂടി കേട്ടപ്പോൾ രേഷ്‌മ അവനെ മുറുക്കെ പുണർന്നു... പിടി വിട്ടാൽ അവൻ പറന്ന് പോയെക്കുമോ എന്ന ഭയമുള്ള പോലെ അവനെ പുണർന്നു.... പൂന്തോട്ടവും പരിസരവും വൃത്തിയാക്കാൻ നിയമിക്കപ്പെട്ടിട്ടുള്ള സ്ത്രീകൾ അവരെ നോക്കുന്നത് കണ്ട് രാഹുൽ പെട്ടന്ന് അവളെ തന്നിൽ നിന്നും പിടിച്ച് മാറ്റി... അത് തീരെ ഇഷ്ടപ്പെടാതെ അവൾ അവനെ വിഷമത്തോടെ നോക്കി... "അവരൊക്കെ നോക്കുന്നു മോളെ..." നീ വാ നമുക്കൊന്ന് നടന്നിട്ട് വരാം..." രാഹുൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങി... ഇന്നെന്തോ ഉച്ചസമയം ആയിട്ടും ചൂട് കുറവാണെന്ന് അവൾക്ക് തോന്നി... ചിലപ്പോൾ ഇവിടെ ധാരാളം മരങ്ങൾ ഉള്ളത്കൊണ്ടാവും... ചിലപ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രകൃതി ഒരുക്കി തന്ന ഒരു സമ്മാനമാവാം... അവൾ അങ്ങനെ തന്നെ വിശ്വസിക്കാൻ ശ്രമിച്ചു... അതായിരുന്നു അവളുടെ ഇഷ്ട്ടം... അവൾ ഡാമിന്റെ ഷട്ടറുകൾ നോക്കി നിന്നു... ജീവിതത്തിൽ ആദ്യമായിട്ടാണ് ഡാം കാണുന്നത്... അതിന്റെ ഒരു കൗതുകം അവളിൽ ഉണ്ടായിരുന്നു... പുതിയ കാഴ്ചകൾ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു... പെട്ടന്നായിരുന്നു അന്ന് ഒരു ദിവസം കണ്ട സ്വപ്നം മനസ്സിൽ ഓടി
💬 Comments
View all comments