0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 505

വന്നത്... മനോഹരമായ ഒരു മലഞ്ചേരിവിൽ ഒരു പയ്യന്റെ കൈകൾ കോർത്ത് പിടിച്ച് അവന്റെ തോളിൽ പൂർണ്ണ തൃപ്തിയോടെ ചാഞ്ഞിരുന്ന് കാഴ്ചകൾ കാണുന്ന ഞാൻ... അന്ന് ആ മുഖം കാണാൻ പറ്റിയില്ല... അത് രാഹുൽ തന്നെ ആയിരിക്കും അല്ലാതെ ആരോടാ ഇനി എനിക്ക് ഇത്രയും ഇഷ്ട്ടം തോന്നാൻ... അവനെ അവൾ തന്നോട് ചേർത്ത് പിടിച്ചു നടന്നു... വലത്തോട്ട് ഒരു ചെറിയ ഇടനാഴി കടന്നതും ഒരു തൂക്കുപാലം അവർക്കുമുന്പിൽ ദൃശ്യമായി... " വൗ " ഞാൻ ആദ്യമായിട്ടാ ഒരു ഹാങ്ങിങ് ബ്രിഡ്‌ജ്‌ കാണുന്നെ... അവൾ അതിലേക്ക് ഓടികയറി.... ഒത്തനടുക്ക് എത്തിയപ്പോൾ അവൾ ഉയർന്ന് ചാടാൻ തുടങ്ങി.... ഹങ്ങിങ് ബ്രിഡ്ജിലൂടെ വെറുതെ നടക്കുന്നത് തന്നെ ബുദ്ധിമുട്ടാണ് എന്ന അവളുടെ ധാരണ പാടെ തെറ്റിപ്പോയിരുന്നു... അവൾ നിന്ന് ചാടിയപ്പോഴും അതിന് ഒരു അനക്കവും സംഭവിച്ചില്ല... ചെറിയ ഒരു ആട്ടം ഉണ്ടെന്ന് മാത്രം... രാഹുൽ അവളെ തടഞ്ഞു നിർത്തി. " നീ എന്തൊക്കെയാ ഈ കാണിക്കുന്നേ..." പാലം മറിച്ചിടാൻ നോക്കാണോ??? അവൾ പ്രതീക്ഷിച്ചത് കിട്ടാത്ത കുട്ടിയെപ്പോലെ അവനെ നോക്കി... അവളെ നോക്കുമ്പോൾ എന്തൊരു സന്തോഷം മനസ്സിന് ലഭിക്കുന്നത്... കഴിയുന്നത് എല്ലാം അവൾക്ക് വേണ്ടി ചെയ്യണം എന്ന് അവന് തോന്നിപ്പോയി.... രാഹുൽ പാലം വശങ്ങളിലേക്ക് ചിരിക്കാൻ തുടങ്ങി... ആദ്യം പതുക്കെ ആയിരുന്നെങ്കിൽ പിന്നീട് അതിന് ആക്കം കൂടി... വലിയ രീതിയിൽ ഉള്ള ഒരു ചലനം ഒന്നും പാലത്തിന് ഉണ്ടായില്ലെങ്കിലും രേഷ്മയുടെ നില തെറ്റിക്കാൻ അവന് കഴിഞ്ഞു... അവൾ ഭയന്ന് വിളിച്ചു... " ആആആആ " സ്റ്റോപ് രാഹുൽ... പ്ലീസ്.... " അവൻ പെട്ടന്ന് തന്നെ ആട്ടം

💬 Comments

View all comments