Chapter Title : കുറ്റബോധം 8 [Ajeesh]
ചന്തമാടി പെണ്ണേ.... രേഷ്‌മയുടെ ഉടലാകെ കുളിര് കോരി... അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു... പെട്ടന്ന് രാഹുൽ അവളുടെ മടിയിൽ തലവച്ചു കിടന്നു... ചെറിയൊരു ചൂട് അവളിൽ നിന്നും അവന്റെ ദേഹത്തേക്ക് പടർന്നു... രാഹുൽ അവളുടെ മുഖം കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി... പിന്നെ കണ്ണുകൾ അടച്ചു എന്തോ ചിന്തയിയാണ്ടു.... അല്പനേരം അവൻ ഒന്നും മിണ്ടിയില്ല.... എന്താണ് അവൻ ഈ ചിന്തിക്കുന്നത് എന്ന് അവൾക്ക് യാദോരു വിധ ധാരണയും ഇല്ലായിരുന്നു... അതറിയണം തോന്നിയതും ഇല്ല... എങ്കിലും ഒരു ആശ്വാസത്തിനെന്നോണം.... അവനെ സമാധാനിപ്പിക്കാണെന്നോണം അവന്റെ ചുരുണ്ട് നീണ്ട മുടിയിഴകൾ അവൾ തലോടി....... അവളുടെ കരസ്പര്ശത്തിൽ അവൻ പുളകംകൊണ്ടു... അടഞ്ഞു കിടക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി... "രേഷമേ... ഞാൻ നിന്നെ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ???... എപ്പോഴെങ്കിലും ???? " പെടുന്നനെ അവൾക്ക് നേരെ വന്ന ചോദ്യം കേട്ട് അവൾ അമ്പരന്നു... "നീ എന്തൊക്കെയാ ഈ പറയണേ ടാ... " അവൾ ഒഴിഞ്ഞുമാറാൻ നോക്കി... അവൻ കണ്ണുകൾ തുറന്നു... " ഞാൻ കാര്യമായിട്ടാ ചോദിച്ചത്.... നീ പറ... നിന്നെ കണ്ടത് മുതൽ ഇന്ന് വരെ ഞാൻ നിന്നെ എന്നെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ ???, എന്റെ എന്തെങ്കിലും ഒരു പ്രവർത്തി നിന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടോ???" രാഹുൽ വികാര നിർഭരനായി ചോദിച്ചു... രേഷ്‌മ ചുറ്റും കണ്ണോടിച്ചു... അവന്റെ മുടിയിഴകൾ തൊലൊടുന്നത് നിർത്തി... " ഞാൻ വെറും ഒരു കുട്ടി ആയിരുന്നെടാ ഒരു കാലത്ത്... ഒരു പൊട്ടി... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് നീയാണ്, ഏത് കഠിനമായ ടാസ്‌കും നേടിയെടുക്കാൻ പറ്റും എന്ന ഒരു വിശ്വാസം എനിക്ക്
💬 Comments
View all comments