0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 508

ഉണ്ടാക്കി തന്നത് നീയാണ്, എന്റെ മനസ്സ് കീഴടക്കിയത് നീ മാത്രമാണ്, എന്നിലെ പെണ്ണ് ഉണർന്നത് നിന്നെ കണ്ടപ്പോഴാണ്..." നിനക്ക് തോന്നുന്നുണ്ടോ നിന്റെ എന്തെങ്കിലും ഒരു പ്രവർത്തി എന്നെ വേദനിപ്പിക്കും എന്ന്???? അവന്റെ കണ്ണുകൾ നിറഞ്ഞു... അവളുടെ ടവ്വൽ കൊണ്ട് അവൾതന്നെ അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു... "എന്നാലും ഒന്ന് ആലോചിച്ചു നോക്ക്... എനിക്ക് വിഷമമാവും എന്ന് കരുതി നീ ഒന്നും പറയാതിരിക്കരുത്..." അവൻ വീണ്ടും ചോദിച്ചു... " ഈ ചെക്കൻ... അങ്ങനെ നോക്കിയാ കൊറേ ഉണ്ട്... പറഞ്ഞ സമയത്ത് വരാതെ എന്നെ പറ്റിക്കുമ്പോ എനിക്ക് ദേഷ്യം വരും, എന്നോട് നുണ പറഞ്ഞ് നീ ഓരോ തവണ പറ്റിക്കുമ്പോ എനിക്ക് നിന്നെ കൊല്ലാൻ തോന്നാറുണ്ട്.... അങ്ങനെയൊക്കെ നോക്കിയാൽ കുറെ ഉണ്ട്... ബട്ട് അതൊക്കെ ഒരു പ്രശ്നമാണോടാ.... എല്ലാം കഴിഞ്ഞ് എന്റെ മുൻപിൽ നിൽക്കുന്ന നിന്നെ കാണുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്.... അതിനേക്കാൾ വലുതല്ല ഈ ബുദ്ധിമുട്ട് ഒന്നും... മനസ്സിലായോ??"" അവൾ പറഞ്ഞു നിർത്തി... പിന്നീട് അവൻ ഒന്നും മിണ്ടിയില്ല... " എന്താ നിനക്ക് ഇപ്പൊ ഇങ്ങനൊക്കെ തോന്നാൻ??? " അവൻ ഒന്നും മിണ്ടിയില്ല.... "പറ... അവൾ രാഹുലിനെ നിർബന്ധിച്ചു... " ഒന്നും ഇല്ല മോളെ...ഞാൻ ഒരുപാട് പെണ്കുട്ടികളെ കണ്ടിട്ടുണ്ട്... പക്ഷെ നീ .... യൂ ആർ സംതിങ് സ്‌പെഷ്യൽ... വല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ട് നിനക്ക്... എന്നോട് ഒന്നും ആവശ്യപ്പെടുന്നില്ല... എന്റെ സൊസൈറ്റിയിലെ പൊസിഷൻ നോക്കുന്നില്ല, എന്റെ കയ്യിൽ കുറെ കാശ് ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടാണോ എന്നറിയില്ല... എനിക്ക് അത് വേണം ഇത് വേണം

💬 Comments

View all comments