0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 509

എന്നൊന്നും പറഞ്ഞ് നീ വാശി പിടിച്ചിട്ടില്ല..." ചിലപ്പോഴൊക്കെ എനിക്ക് തോന്നും നിന്റെ മനസ്സ് കീഴടക്കിയത് ആണ് ഞാൻ ഈ ജന്മത്ത് ചെയ്ത കൊടിയ പാപം എന്ന്...... നിന്നെപ്പോലെ ഒരു പെണ്ണ് എന്നെ സഹിക്കുവാണോ എന്നൊരു തോന്നൽ... " രേഷ്മക്ക് ദേഷ്യം വന്നു... " ഹോ വല്ലാത്ത ഒരു തോന്നാലായിപ്പോയി " ടാ ചെക്കാ ഇപ്പോഴാ എനിക്ക് ദേഷ്യം വരുന്നത്... നീ നിന്റെ മനസ്സിൽ എനിക്ക്‌ വലിയ എന്തോ പദവി ഒക്കെ എന്തിനാ തരുന്നെ...??? ഞാനും വെറും ഒരു പെണ്ണാണ്... ആം നോട്ട് എ പെര്ഫെക്ട് വണ്.... ഞാൻ നിന്റെ പെണ്ണാണ് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ... നിന്റെ എന്തെങ്കിലും ഒരു ഇഷ്ട്ടം ഞാൻ എതിർത്തിട്ടുണ്ടോ ടാ... രാഹുൽ അവളുടെ മടിയിൽ നിന്നും തല ഉയർത്തി... " എവിടക്കാ നീ എണീറ്റ് പോണേ...?? കിടക്ക്‌ അവിടെ..." അവൾ പരുഷമായി അവനെ തിരിച്ചുകിടത്തിക്കൊണ്ട് പറഞ്ഞു... " അയ്യോ എന്റെ പൊന്നുമോളെ എന്റെ ബാഗിൽ ഓടക്കുഴൽ ഉണ്ട് .... അത് എടുക്കാൻ ആണ്..." അവൻ ഗത്യന്തരമില്ലാതെ പറഞ്ഞു... "ആഹാ... അപ്പൊ അതൊക്കെ കൊണ്ടുവന്നിട്ടുണ്ടോ??? " ഞാൻ എടുത്ത് തരാം... നീ അവിടെ കിടക്ക്‌...." രേഷ്‌മ അവന്റെ ബാഗ് എടുത്ത് അതിൽനിന്നും ഓടക്കുഴൽ പുറത്ത് എടുത്തു... അതിന്റെ അറ്റത്ത് അവൾ കെട്ടിക്കൊടുത്ത ചുവന്ന ചരട് ഇപ്പോഴും ഉണ്ട് എന്നത് അവളിൽ ഒരു നാണം ഉണ്ടാക്കി... " ദാ പിടിക്ക്... എന്നിട്ട് ഒരു നല്ല മെലഡി സോങ് വായിക്ക്... ഞാൻ കേൾക്കട്ടെ..." " നിനക്ക് ഏത് പാട്ടാ വേണ്ടത്... " രേഷ്മയെ

💬 Comments

View all comments