0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 593

കുറ്റബോധം 9

Kuttabodham Part 9 bY Ajeesh | PREVIOUS PARTS


സജീഷ് വീട്ടിലേക്ക് കുറെ ബിസ്ക്കറ്റ് പാക്കറ്റുകളും, കപ്പ് കേക്കുകളുമായി കയറി വന്നപ്പോൾ സോഫിയുടെ തോളിൽ കിടന്ന് കരയുന്ന ടോണിയെ ആണ് കണ്ടത്... "മോൻ എന്തിനാടി കരയണെ..." അവൻ ആദിയോടെ ചോദിച്ചു... "ഒന്നുമില്ലടാ... ചുമ്മാ ..... ഞങ്ങൾ ഒന്ന് കളിച്ചതാ... " സോഫി അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു... " ചുമ്മാ നിൽക്കുന്ന ചെക്കനെ കരിപ്പിച്ചിട്ടാണോടി കളിക്കുന്നത്... " നീ ഇങ്ങോട്ട് വാടാ മോനെ.... മാമൻ ബിസ്ക്കറ്റ് തരാം..." സജീഷിന്റെ കയ്യിലെ കവർ കണ്ടതും ടോണി കരച്ചിൽ നിർത്തി ചെറിയൊരു ഏങ്ങലോടെ അവന്റെ അടുത്തേക്ക് നടന്നു... അല്ലെങ്കിലും തിന്നാൻ കിട്ടുന്നിടത്തേക്ക് ഒരു ചായ് വ് അവന് പണ്ടേ ഉള്ളതാണ്... അച്ഛന്റെ അല്ലെ മോൻ... സോഫിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല... ടോണിയും സജീഷും നിലത്ത് ഇരുന്ന് കഴിക്കാൻ തുടങ്ങി... ഒരു പാക്കറ്റ് പൊട്ടിച്ച് ബിസ്ക്കറ്റ് എടുത്ത് ടോണി തുടക്കം കുറിച്ചു... പിന്നീട് അവൻ സോഫിയുടെ നേരെ നോക്കിയില്ല... സജീഷ് ടോണിയുടെ അടുത്തിരുന്ന് സോഫിയെ നോക്കി ഒന്ന് ചിരിച്ചു.... അവളുടെ മുഖത്ത് ഭാവമാറ്റം എന്തെങ്കിലും ഉണ്ടോ എന്ന് അവൻ ശ്രദ്ധിച്ചിരുന്നു... പക്ഷേ നിരാശയായിരുന്നു ഫലം... അവളുടെ മുഖത്ത് അകാരണമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അപ്പോൾ അവളുടെ മനസ്സിൽ തന്നോട് എന്തായിരുന്നു തോന്നിയത് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല... "അമ്മേ സോഫിക്ക് കുടിക്കാൻ എന്തെലും കൊടുത്തോ???" സജീഷ് ചോദിച്ചു... അയ്യോ.. ഞാൻ അത് വിട്ടു....ഇപ്പൊ കുടിക്കാൻ എടുക്കാം... ടോണിമോനെ കണ്ടപ്പോ ഞാൻ അതങ്ങ് മറന്നു ... മോള് ഇരിക്ക്ട്ടാ..."

💬 Comments

View all comments