0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 591

അമ്മ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സോഫി തടഞ്ഞു... " അയ്യോ അതൊന്നും വേണ്ട അമ്മേ... " സോഫിയെ നോക്കാതെ "മോള് അവിടെ ഇരിക്ക് " എന്ന് പറഞ്ഞ് അവർ നടന്നു... സോഫി നെടുവീർപ്പിട്ടുകൊണ്ട് സജീഷിനെ നോക്കി.... പക്ഷെ അവൾ പെടുന്നനെ ആ നോട്ടം പിൻവലിച്ചു... ഒരുപക്ഷെ തന്റെ ബാല്യത്തിലെ മനോഹര നിമിഷങ്ങളുടെ ഒരു കുത്തിയൊലിപ്പായിരിക്കാം അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്... ഒരു നിമിഷം ക്ഷമിച്ചുകണണം അവൾ ഒരിക്കൽക്കൂടി സജീഷിനെ നോക്കി.... അപ്പോഴും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവിടെ ഇരിക്കാനുള്ള മാനസിക സമ്മർദ്ദം മൂലം അവൾ നേരെ അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു... സജീഷ് വീണ്ടും ചിന്തയിലാണ്ടു... എന്താവും അവളുടെ മനസ്സിൽ ..... ദൈവമേ ചുമ്മാ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും നിറക്കല്ലേ... " അവൻ ഒന്നു നെടുവീർപ്പിട്ടു... അവൻ തന്റെ അടുത്തിരുന്നു ബിസ്ക്കറ്റ് കഴിക്കുന്ന ടോണിയെ നോക്കി.... അവന് അതെല്ലാം ആവശ്യത്തിലധികം ഇഷ്ട്ടപ്പെട്ടു എന്ന് അവന്റെ മുഖത്ത് ഉള്ള അവശിഷ്ടങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു.... " ടോണി കുട്ടൻ ഏത് ക്ലാസ്സിലാ പടിക്കണേ??? " ടോണി ആ ചോദ്യം കെട്ടെങ്കിലും മറുപടി പറയാൻ പറ്റാത്ത അത്രക്കും ബിസ്കറ്റ് വായിൽ നിറഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു... അവൻ സജീഷിനെ നോക്കി ചിരിച്ചു... "ഹ ഹ.. കൊറേശ്ശെ കഴിക്കടാ ചെക്കാ.... ശിരസ്സില് കേറണ്ടാ..." ടോണി പതിയെ തലയാട്ടി... നീ ഇവിടെ ഇരിക്ക് ഞാൻ അമ്മയുടെ അടുത്തേക്ക് ഒന്ന് പോയിട്ട് പോയിട്ട് വരാം... സജീഷ് നേരെ അടുക്കളയിലേക്ക് നടന്നു... സോഫി ആണ് നാരങ്ങാ പിഴിഞ്ഞ് വെള്ളം ഉണ്ടാക്കുന്നത്... അമ്മ അത് നോക്കി നിൽക്കുകയാണ്...

💬 Comments

View all comments