Chapter Title : കുറ്റബോധം 9 [Ajeesh]
" സത്യത്തിൽ ആര് ആർക്കാ ഇവിടെ വെള്ളം കലക്കുന്നത്... " " അതിന് മോള് സമ്മതിക്കണ്ടേ ടാ... " സോഫി വീണ്ടും സജീഷിനെ നോക്കി നാണം കലർന്ന ഒരു ചിരി ചിരിച്ചു... പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി... തന്നെ മോളെ എന്നാണ് ഇപ്പോഴും അമ്മ വിളിക്കുന്നത് എന്ന് സോഫി ശ്രദ്ധിച്ചു... " വല്ലാത്തൊരു ഏകാന്തത ഇവിടെ ആ സ്ത്രീ അനുഭവിക്കുന്നുണ്ട് എന്ന് സോഫിക്ക് തോന്നി.... സോഫി നാരങ്ങാ വെള്ളം നന്നായി കലക്കിയ ശേഷം അത് ഓരോ ഗ്ലാസ്സിലേക്കായി പകർത്തി... മൂന്ന് പേരും ഓരോ ഗ്ലാസുകൾ എടുത്തു... " മോളുടെ ഭർത്താവ് ഇപ്പൊ... ??? " "ഗൾഫിലാണ് അമ്മേ... " അവർ പറഞ്ഞു തീരുന്നതിന് മുൻപേ സോഫി മറുപടി പറഞ്ഞു... " അപ്പൊ മോള് അങ്ങോട്ട് പോകുന്നില്ലേ??? " സോഫി ഒന്ന് നെടുവീർപ്പിട്ടു... പിന്നെ ബാക്കി ഉണ്ടായിരുന്ന വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് വാഷ് ബൈസനിൽ ഇട്ട് കഴുകാൻ തുടങ്ങി... " സജീഷ് തന്റെ അമ്മയെ നോക്കി ഇനി അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എന്ന മട്ടിൽ ഒരു നോട്ടം... " " ആഗ്രഹം ഒക്കെ എനിക്കും ഉണ്ട് അമ്മേ... ചിലപ്പോഴൊക്കെ ഇച്ഛായനെ കാണാൻ വല്ലാത്ത മോഹം ഒക്കെ തോന്നും... മനസ്സിന് എന്തെങ്കിലും വിഷമം ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട... അതൊക്കെ ഒന്ന് ഷെയർ ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നും... വെറുതെ.... പക്ഷെ പറഞ്ഞിട്ടെന്താ... യോഗം ഇല്ല....ഇഛായൻ അത്ര വേഗം ഒന്നും അവിടെ നിന്ന് വരില്ല... എനിക്കറിയാം... ഒരു ലോണ്
💬 Comments
View all comments