0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 593

എടുത്തിട്ടുണ്ട്... അത് അടച്ച് തീർക്കാൻ ആണ് ഇങ്ങനെ ആ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നെ... അവൾ ഗ്ലാസ് കഴുകി അടുത്തുള്ള റാക്കിൽ വച്ചു... എന്നിട്ട് അവരുടെ മുഖത്ത് നോക്കാതെ തുടർന്നു.... " എന്നെ അങ്ങോട്ട് കൊണ്ട് പോയാ പിന്നെ എന്റെ അമ്മച്ചി ഇവിടെ ഒറ്റക്കാവും.... അത് ശരിയാവില്ല..." സജീഷിന് പിന്നെ സോഫിയെ നോക്കാൻ കഴിഞ്ഞില്ല... അവൻ തല കുനിച്ചു നിന്നു.... " ഇടക്ക് ഞാൻ അടിയൊക്കെ കൂടും... ഇച്ഛായൻ ഫോൺ വിളിക്കുമ്പോ... " എന്തെലും ഒക്കെ പറഞ്ഞ് തല്ലുകൂടിയില്ലെങ്കിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സമാധാനം ഉണ്ടാവില്ല... സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.... " മോള് വേഷമിക്കണ്ടാ.... അതൊക്കെ ശരിയാവും ന്നെ..." അവർ സോഫിയെ ഒന്ന് ആശ്വസിപ്പിച്ചു... " ടാ നീ മോളേം കൊണ്ട് ആ വടക്കെപ്പറത്തെ പറമ്പ് ഒക്കെ ഒന്ന് കാണിച്ചിട്ട് വാ... " അമ്മ സജീഷിനെ നോക്കി പറഞ്ഞു... സജീഷ് മുൻപിൽ നടന്നു... "വാ സോഫി... " അപ്പോഴും സോഫി അവിടെ ശങ്കിച്ചു നിൽക്കുകയായിരുന്നു... " അമ്മേ ടോണിക്കുട്ടൻ ..... " "അവനെ ഞാൻ നോക്കികോളാം മോള് പോയിട്ട് വാ.... " സോഫി വേഗം ടോണിയുടെ അടുത്തേക്ക് പോയി... സാരിയുടെ തലപ്പ് ഇടുപ്പിൽ കുത്തിയ ശേഷം അവൾ തന്റെ മകന്റെ അടുത്ത് ഇരുന്ന് ഇരു കൈകൾക്കൊണ്ടും മുഖം കോരിയെടുത്ത് പറഞ്ഞു... " അമ്മ ഇപ്പൊ വരാട്ടോ... മോൻ കുറുമ്പോന്നും കാണിക്കാതെ ഇരുന്നോളോ... " ടോണി അമ്മയെ നോക്കി തലയാട്ടി... സോഫി അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട്... തിരികെ നടന്നു... പോകുന്ന വഴിക്ക് തിരിഞ്ഞു നിന്ന് അവൾ അമ്മയോടായി

💬 Comments

View all comments