0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 605

നെഞ്ചോട് ചേർത്ത് കിടന്നു.... കാലത്ത് 8 മണിയായപ്പോൾ ആണ് രാഹുൽ ഉറക്കത്തിൽ നിന്നും ഉണർന്നത്.... അവൻ ഹാളിലേക്ക് പോയി നോക്കി.... അച്ഛൻ ഡ്രസ്സ് ഒക്കെ മാറി കല്യാണത്തിന് പോവാൻ റെഡി ആയി ഇരിക്കുന്നുണ്ട്.... " അമ്മ എവിടെ അച്ഛാ ??? " അവൻ ഉറക്കചടവോടെ ചോദിച്ചു... " ദേ ആ മുറിയിൽ നിന്ന് ഡ്രെസ്സ് മാറ്ണ്ട്... " കോട്ടുവാ ഇട്ടുകൊണ്ട് ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കാൻ ഇരുന്നു... മൂന്ന് നാല് പേജ് മറിച്ച് കഴിഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ഒരു കിഴുക്ക് കിട്ടിയിരുന്നു... " എഴുന്നേറ്റ് വന്നാൽ ആദ്യം പല്ല് തേക്കണം എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം " പിറകിൽ നിന്നുള്ള അമ്മയുടെ ആക്രോശം കേട്ട് അവൻ തിരിഞ്ഞു നോക്കി... " ഇതൊന്ന് കഴിയട്ടെ അമ്മേ... എന്നിട്ട് പോരെ... " രാഹുൽ അവജ്ഞയോടെ പ്രതിവചിച്ചു... " മതി ഇതുപോലെ പറഞ്ഞിട്ട് എത്ര തവണ നീ പല്ലു തേക്കാതെ ഇരുന്നിട്ടുണ്ടെടാ.... " വീണ്ടും അവന്റെ തലയിൽ ഒരു കിഴുക്ക് കൂടി കൊടുത്തുകൊണ്ട് അവർ ചോദിച്ചു.... രണ്ടാമതും അവിടെ തന്നെ കിട്ടിയത് കൊണ്ടാവണം അത് അവന് ചെറുതായി വേദനിച്ചു... " തല്ലല്ലേ അമ്മേ..." അവൻ ഉറക്കെ കഠിനമായ ശബ്ദത്തിൽ പറഞ്ഞു.... അവൻ ആകെ ഒച്ചയെടുത്ത് സംസാരിക്കാറുള്ളത് അമ്മയോടാണ്... അങ്ങനെ ചെയ്യുമ്പോൾ ഒരിക്കൽപോലും അവൻ വിഷമിച്ചിട്ടില്ല... എന്ത് വന്നാലും അമ്മ കൂടെ ഉണ്ടാവും എന്ന ഉറപ്പ് തന്നെയായിരുന്നു അതിന്റെ പിന്നിൽ.... തന്റെ വാക്ക് വിലവാക്കാതെ വീണ്ടും പത്രം വായിച്ച് ഇരിക്കുന്ന മകനെ കണ്ടപ്പോൾ വീണ്ടും അവർ തലക്ക് ഒന്ന് കൂടി

💬 Comments

View all comments