Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
കയറി ..
റൂമിലെത്തി ഞാൻ . ഇന്നിനി എന്തുണ്ടാക്കാം എന്ന് ഉള്ള ആലോചനയിൽ ആയി.
ഗോതമ്പു പുട്ടുണ്ടാകാം... പക്ഷെ അത്രയ്ക്കു ക്ഷമയില്ല .. മാവു കുഴയ്ച്ചു പരുവത്തിനാക്കി , തേങ്ങാ ചിരണ്ടി , ചില്ലിട്ടു ആവി കേറ്റി... ഹോ.. വേണ്ട .
അടുത്ത ഓപ്ഷൻ നോക്കാം .. നോക്കി നോക്കി അവസാനം 3 കഷ്ണം ബ്രീഡ് കിട്ടി . അതാകാം ഇന്നത്തെ ആഹാരം എന്ന് തീരുമാനം ആയി . ആദ്യം പോയി കുളിച്ചു വരം എന്ന് കരുതി പോയി കുളിച്ചു .
കുളിക്കാൻ കയറിയപ്പ്പോ മുതൽ എന്റെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു.
ഇത് ആരെ കെട്ടിക്കാൻ വേണ്ടി വിളിക്കുന്നു എന്ന് മനസ്സിൽ പ്രാകി. തിരിക്കെ വന്നു വിളിക്കാം എന്ന് കരുതിയപ്പോൾ വീണ്ടും വീണ്ടും വിളിക്കുന്നു ... എന്നിലെ മലയാളീ ഉണർന്നു. നിന്റെ ഫോൺ ഞാൻ ഇടുക്കില്ലടാ... നീ എത്ര വേണോ വിളിച്ചോ എന്ന മട്ടിൽ
ഞാൻ കുളി തുടർന്ന് . lazy lavish കുളി :). മീറ്റിംഗ് 11 മണിക്കാണ് , അതുകൊണ്ടു പെട്ടാണ് ഇറങ്ങിയിട്ടും കാര്യമില്ല. കുളിച്ചു ഇറങ്ങി ഞാൻ ഫോൺ എടുത്തു നോക്കി . 2 പേരായിരുന്നു വിളിച്ചേ ഒന്ന് ഓഫീസിലെ ഒരു സ്റ്റാഫ് മറ്റൊന്ന് ഇന്ന് കാണാൻ പോകുന്ന ആള് . ഓഫീസിൽ എന്തേലും പ്രശ്നമുണ്ടോ എന്ന സംശയം കാരണം ആദ്യം അവരെ വിളിച്ചു . പ്രേത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല ഒരാള് നമ്പർ തെറ്റി വിളിച്ചതാണ് എന്ന് പറഞ്ഞു. "അലവലാതികൾ ..ഇതുപോലും ശ്രദിച്ചു ചെയ്യാൻ വയ്യ".
വിഷ്ണു പോയിട്ടുണ്ടാകുമോ ? ഞാൻ മനസ്സിൽ
💬 Comments
View all comments