Chapter Title : കുറ്റന്വേഷണം 2 [Lee child]
പറയാം, ഒന്നാമതായി അവൾക്കു ഒരു നല്ല alibi ഇല്ല, പ്രത്യക്ഷത്തിൽ അവൾക്കെതിരെ ഉള്ള തെളിവ് സ്ട്രോങ്ങാണ്, കാരണം ബോഡി കിട്ടിയിരിക്കുന്നത് അവളുടെ വീട്ടീന്നാണ്. മാത്രമല്ല പോലീസിനെ അറിയാമല്ലോ, ആടിനെ പട്ടിയാകുന്ന ആൾകാരാ,അവർ അവരുടെ സൗകര്യത്തിന് കഥ ഉണ്ടാക്കും.. ബാക്കി ഞാൻ പറയേണ്ടല്ലോ ..
അവൾ ഇപ്പോഴും ഒന്നും മിണ്ടുന്നില്ല.
ഞാൻ :അറിയാം, അല്പം വിഷമമാണ് എന്ന്, പക്ഷെ, നോ അദർ ചോയ്സ്…
അത് വരെ ഞാൻ മറ്റൊരു പണി ചെയ്തിട്ട് വരാം.
നമ്മൾ മെല്ലെ എഴുന്നേറ്റു. കൗണ്ടറിലേക്കു നടന്നു,' ചേട്ടാ, എത്രയായി,'
അവൾ :ഞാൻ കൊടുക്കാം
ഞാൻ : വേണ്ട, രണ്ടു കൂട്ടരുടെയും ബില്ല് separate ആയി പേ ചെയ്യാം.
അവൾ എന്നെ ഒന്ന് നോക്കി.
വേറൊന്നും കൊണ്ടല്ല, പരസ്പരം പൂർണമായ വിശ്വാസമുണ്ടെകിൽ മാത്രം..
ഞാൻ ഒന്ന് അർത്ഥ വെച്ച് പറഞ്ഞു കൊണ്ട് അവളുടെ മുഖം നോക്കാതെ നടന്നു.എനിക്കുറപ്പാണ് അവൾ ഞെട്ടിട്ടുണ്ടാവുമെന്നു..
ഞാൻ : അപ്പോൾ നാളെ കാണാം..
*********************
ഞാൻ ക്യാന്റീനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഞാൻ ചിന്തിച്ചു..
ഇതെല്ലാം എന്റെ തിയറിസ് ആണ്. കാര്യത്തിന്റെ ഏകദേശരൂപം മനസിലാവണമെങ്കിൽ ക്രൈം സീനിൽ പോവുക തന്നെ വേണം.
അല്പം റിസ്കാണ്…എന്നാലും സത്യമെന്താണെന് അറിയണം..
ഞാൻ അങ്ങനെ നേരെ വിട്ടു.. വൈറ്റിലയിലേക്ക്.. ആ… ഓട്ടോ കയറി തന്നെ പോവാം..
ഞാൻ അങ്ങനെ ഒരു ഓട്ടോയിൽ കയറി. ഓട്ടോന്റെ പേര് ,' വൈഷ്ണവം '
ഒരു 20 -25 വയസ്സുള്ള ആളായിരുന്നു ഡ്രൈവർ.
ഞാൻ : xxx ഫ്ലാറ്റ്, വൈറ്റില
അയാൾ :നൂറു രൂപ
ഞാൻ :ഓക്കേ
അയാൾ :കുത്തിയിരുന്നോ
💬 Comments
View all comments