Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
ഞെട്ടി.. എന്നിട്ട് ചോദിച്ചു..
'അല്ല, ഇതെന്താ നേരത്തെ. '
ഞാൻ അവളെയൊന്നു നോക്കി..
ഒരു ലൈറ്റ് ബ്ലൂ സ്ലീവ് ലെസ്സ് ബനിയനും മുട്ടൊളമുള്ള ഒരു ട്രൗസറും. കണ്ണിൽ കാജലിട്ടിട്ടുണ്ടായിരുന്നു..ചെറിബ്‌ലോസ് ലൈറ്റ് ഷെഡ് ലിപ്സ്റ്റിക്കും…പിന്നെ ആ തുടിക്കുന്ന കണ്ണുകളും…എന്റെ തോന്നലാണോ എന്നറിയില്ല, അവളുടെ കണ്ണുകൾ കൂടുതൽ വിടർന്നതായി കാണപ്പെട്ടു…എന്നാൽ അതിൽ കാത്തിരിപ്പിന്റെ അവസാനം ഉണ്ടായ ഒരു സന്തോഷമായിരുന്നു…
"ദൈവമേ കണ്ട്രോൾ കളയല്ലേ…"ആയിരം വട്ടം ഞാനത് ഉരുവിട്ട് നിന്നു..
'ഹലോ, എന്ത് പറ്റി..'
ആ ശബ്‍ദം കേട്ടപ്പോൾ എന്നിൽ ബോധം തിരിച്ചു വന്നു…
ആ, റീനയുണ്ടോ?
ആ ചോദ്യം തൊടുത്തപ്പോൾ അവൾ ഒന്നു ഡിമ്മായത് പോലെ…
ആ അകത്തുണ്ട്..
ഞാൻ അകത്തേക്ക് ചെന്നു നോക്കി..
പുള്ളിക്കാരി (റീന ) സോഫയിലിരുന്നു മുഖം പൊത്തിയിരിക്കുക ആയിരുന്നു.
ഞാൻ വരുന്ന ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി..
എന്നെ കണ്ടതും വേഗം ഓടിവന്നു കെട്ടിപിടിച്ചു..
സത്യം പറയട്ടെ, ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. ?പക്ഷെ എന്നെ അത്ഭുതപെടുത്തിയത് മറ്റൊന്നായിരുന്നു…ശ്രെയയുടെ റിയാക്ഷൻ.. അത് ഞാൻ കണ്ടതാവട്ടെ മുന്നിൽ ഉള്ള ഒരു കണ്ണാടിയിൽ…
അവളുടെ മുഖം ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു.. ഇത്രയും നേരം പാർവതിദേവിയെ പോലെ നിന്ന പെണ്ണ് ഭദ്രകാളിയായി ട്രാൻസ്‌ഫോം ആയി.. അവളുടെ മുഷ്ടി ചുരുട്ടിയിരിക്കുകയായിരുന്നു..വെള്ളാരം കണ്ണുകൾ പവിഴം കണക്കെ ചുവക്കാൻ തുടങ്ങി.. ഇരുനിറമുള്ള മുഖം ചുവന്നു തുടുത്തു..
ഞാൻ റീനയെ പുറത്ത് തലോടി ആശ്വസിപ്പിച്ചു…എന്നിട്ട് വിടുവിച്ചു..
സാരമില്ല, എന്തായാലും ജയിലിന്നു വലിയ പ്രശ്നങ്ങളൊന്നുമില്ല്ലാതെ പുറത്തിറങ്ങിയില്ലേ…പക്ഷെ
ശ്രേയ :ടാ നീ പക്ഷെന്നു പറയുമ്പോ ഒരു പേടിയാ…
റീന :അത് ശെരിയാ..
ഞാൻ ഒന്ന് ചിരിച്ചു : പ്രശ്നം പൂർണമായി അവസാനിച്ചില്ല…
റീനയുടെ മുഖത്തു ടെൻഷൻ കാണാമായിരുന്നു..
തന്റെ ഫ്ലാറ്റിൽ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്നു തനിക്കറിയാമോ?..
ശുഭരാജ്ഉം വാസവനുമല്ല ഈ കൊല ചെയ്തത്..
റീന :പിന്നെ.
ഞാൻ : നിന്റെ ആ ഫ്ളാറ്റില്ലേ ചാവി തരാമോ…
അവളെനിക്ക് അതെടുത്തു തന്നു.. പിന്നെ എന്റെ കൈൽ ആൾറെഡി ഉള്ള ചാവിയുമെടുത്തു…പിന്നെ 2 ഗ്ലാസ് വെള്ളവുമെടുത്തു..
ശ്രേയ : എന്താണ് ചെയ്യുന്നത്..
ഞാൻ : സയൻസ് എക്സ്പീരിമെന്റ്..
ഞാൻ 2
💬 Comments
View all comments