Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
ശേഷം നമ്മൾ ഒരു പണി കൊടുക്കാം..
അപ്പൊ അതാണ് പ്ലാൻ….
എന്തായാലും ഫോണിനെക്കുറിച്ചു നിക്ക് വേവലാതി ഇല്ല…
ആദ്യം ഇവിടുന്ന് രക്ഷപെടാൻ നോക്കണം..
എന്താണ് ചെയേണ്ടേതെന്നുള്ള ഒരു പ്ലാനുണ്ടാക്കി..
ഞാൻ എന്നെ കെട്ടിയിട്ടിരിക്കുന്ന ഏത് സാധനത്തിൽ ഒന്ന് തൊട്ട് നോക്കി. അല്പം തടിച്ച കമ്പിയാണ്. പിന്നെ കേട്ടുകമ്പിയും ഒന്ന് തൊട്ട് നോക്കി…അല്പം തുരുമ്പുണ്ട്.. എന്നാലും നല്ല ബലമുണ്ട്.. പൊട്ടിക്കുക അല്പം പരിശ്രമമുള്ള ജോലിയാണ്.. മാത്രമല്ല അവരുടെ ശ്രദ്ധയിൽ പെട്ടാൽ…
പിന്നെ ആ കമ്പി ഊരുയെടുക്കാൻ പറ്റുമോന്നു നോക്കണം.. ഞാൻ മെല്ലെ ആ കമ്പി ഊരാൻ നോക്കി മുകളിലേക്കു വലിച്ചു കൊണ്ട്…മൂന്നാലു പ്രാവശ്യം വലിച്ചപ്പോ താഴെയുള്ള സിമന്റ് പൊട്ടി.. വീണ്ടും പരിശ്രമിച്ചപ്പോ ഇപ്പൊ വലിച്ചാൽ കമ്പി പുറത്തു വരുമെന്ന അവസ്ഥായിലായി..
ഇനി ഒരു നല്ല അവസരത്തിന്റെ കാത്തിരിപ്പ് മാത്രം.
കൊറച്ചു കഴിഞ്ഞപ്പോ ഞാനവരുടെ സംഭാഷണത്തിലേക്ക് ശ്രദ്ധിച്ചു…
SI: കോപ്പ്.. ഇത് ഓണാക്കാൻ കഴിയുന്നില്ലല്ലോ…ഞാൻ ഇത് പുറത്തു പോയി ശെരിയാക്കാൻ നോക്കട്ട്..
വാസവൻ : ഡാ, ചോട്ടു, ഹം സര ബാഹർ ഹോക്കർ ആത്തെ ഹേ.. തബ് തക് ഉസ്ക ഖയാൽ രകന..
ശുഭ : ശെരി, വാടാ..
അവർ വേഗം ആ ഫ്ലോറിൽ നിന്ന് പോയി.. ആകെയുള്ളത് ചോട്ടുവും ഞാനും മാത്രം.. ഞാൻ മെല്ലെ അയാളുടെ ശ്രദ്ധയാകർഷിക്കാനുള്ള പണി തുടങ്ങി..
മെല്ലെ നിലത്തു കൈ കൊണ്ട് തട്ടി ശബ്ദമുണ്ടാകാൻ തുടങ്ങി…
ആ ശബ്ദം കേട്ട് അയാൾ എന്റെ നേർക്കു വരാൻ തുടങ്ങി..
അയാളുടെ കൈയിൽ ഒരു നീളമുള്ള വടിയുണ്ടായിരുന്നു..
ഞാൻ അപ്പോഴുള്ള കാര്യം ഒന്ന് swot അനാലൈസിസ് ചെയ്തു
💬 Comments
View all comments