Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
നോക്കി…
എന്റെ അനുകൂല സാഹചര്യങ്ങൾ..
1)കാല് കെട്ടിയിട്ടില്ല
2)വലിച്ചാൽ കൈയിൽ വരുന്ന രീതിയിൽ കമ്പിയുണ്ട്
3)അത്യാവശ്യം സെൽഫ് ഡിഫെൻസ് അറിയാം.
പ്രതികൂല സാഹചര്യങ്ങൾ.
1)എതിരാളിയുടെ ശക്തി.. അതായത് അയാളുടെ കൈയിലെ ആയുധം..
2)എന്റെ കൈകൾ കെട്ടിയിട്ടിരിക്കുന്നു.. അതുകൊണ്ട് അതികം ഉപയോഗിക്കാൻ പറ്റില്ല…
3)I am outnumbered..
ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു…
അയാളുടെ നീക്കത്തിനു മുൻപേ ഞാൻ പ്രതികരിക്കണം..
അങ്ങനെ എല്ലാം തീരുമാനിച്ചുറപ്പിച്ചു..
അയാൾ എന്റെ ആക്രമണപരിധിയിൽ എത്തിയതും..
എന്റെ സർവശക്‌തിയുമെടുത്തു ഒരു നല്ല ചവിട്ട് അവന്റെ ചിരട്ട നോക്കി കൊടുത്ത്…
ക്രാക്..
പാവം ചോട്ടു…
അത് എന്തായാലും പ്രതീക്ഷിച്ചു കാണില്ല..
കാലൊടിഞ്ഞു..
വീണിതെല്ലോ കിടക്കുന്നു ധരണിയിൽ….?
അവിടെ വാവിട്ട് കരയുന്നു..
പിന്നെ ഞാനെന്റെ ആക്രമണത്തിന്റെ 2ആം ഘട്ടത്തിലേക് കടന്നു..
ചോട്ടുവിന്റെ ചോട്ടുവിന്നിട്ടു ഒന്ന് കൊടുത്തു.. ??
ഒരു തരത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന പരിപാടി..
ഇപ്പൊ ടാലിയായി…
ഞാൻ മെല്ലെ എഴുന്നേറ്റ് ആ തടിച്ച കമ്പി പുറത്തെടുത്തു..
പിന്നെ കാര്യം വളരെ എളുപ്പത്തിൽ നടന്നു..
വേഗം കേട്ടഴിച്ചു..
ഒരു മുൻകരുതലിനായി ഒരു കമ്പിയുമെടുത്തു…
എന്റെ വയർലെസ്സ് ക്യാമറയും..
മെല്ലെ ആ കെട്ടിടത്തിൽ നിന്ന് താഴെയിറങ്ങി..
താഴെ വരവേറ്റത് മറ്റൊരു കാഴ്ച ആയിരുന്നു..
നമ്മുടെ 3 പാർട്ണർസും പോലീസിന്റെ കൈയിൽ പെട്ടിരിക്കുന്നു…അവിടെ പോലീസ് മാത്രമല്ല കസ്റ്റമസും ഉണ്ടായിരുന്നു..
പിന്നിലതാ അരുൺ സാറും…
അവർ മറ്റു ചിലരോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ്..
പെട്ടന്ന് പുള്ളി എന്നെ കണ്ടു…
എന്റെയടുക്കൽ ഓടി വന്നു…
അരുൺ :എന്തെകിലും പറ്റിയോ?
ഞാൻ :ഇല്ല, തലയ്ക്കു പിന്നിൽ..
അരുൺ :എവിടെ…
തലയുടെ പിൻഭാഗത് നിന്ന് ചോരയോലിക്കുന്നുണ്ടായിരുന്നു
💬 Comments
View all comments